ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു; 50 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കാസറഗോഡ് ജനറേറ്ററില്‍ നിന്ന് വിഷപ്പുക ശ്വസിച്ച്‌ അമ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുമുള്ള പുക ശ്വസിച്ചാണ് സമീപത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായത്. പുതിയ കോട്ട ലിറ്റില്‍ ഫ്ലവർ ഗേള്‍സ് സ്കൂളിലെ വിദ്യാർഥിനികളാണ് ചികിത്സ തേടിയത്.

ക്ലാസ് മുറിയില്‍ ശാരിക അസ്വസ്ഥയും ശ്വാസതടസവും അനുഭവപ്പെട്ട വിദ്യാർഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ തൊട്ടടുത്ത അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായത്.

TAGS : KASARAGOD | SCHOOL | STUDENTS
SUMMARY : inhaled toxic fumes from the generator; 50 students are sick

LEAVE A REPLY

Please enter your comment!
Please enter your name here