സ്വന്തമായി വീടും ഭൂമിയുമില്ല; മൈസൂരുവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരുവിൽ നിന്ന് മത്സരിക്കുന്ന യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ നാമനിർദേശ പത്രിക സമർപ്പിച്ചു. മൈസൂരു-കുടക് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ് യദുവീർ മത്സരിക്കുന്നത്.

പത്രിക പ്രകാരം അദ്ദേഹത്തിന് സ്വന്തമായി വീടില്ല, കൃഷി ഭൂമിയോ കര ഭൂമിയോ സ്വന്തം പേരിലില്ല, കാറില്ല, ബിസിനസ് സംരംഭങ്ങളില്ല. വരണാധികാരിക്ക് സമർപ്പിച്ച മറ്റു വിവരങ്ങൾ പ്രകാരം 4 .99 കോടി രൂപയുടെ സ്വത്തു വകകൾ ആണ് അദ്ദേഹത്തിന് ഉള്ളത്. ഇതിൽ ഭാര്യ ത്രിശ്ശിഖ കുമാരിയുടെ കൈവശം 1.04 കോടി രൂപയും തന്റെ കൈവശം 3.64 കോടി രൂപയും ഉണ്ടെന്നാണ് യദുവീർ സമർപ്പിച്ച കണക്ക്.

യദുവീറിന്റെ കൈവശം നാല് കിലോഗ്രാം സ്വർണമുണ്ട് . ഇതുൾപ്പെടെ കൈവശമുള്ള ലോഹങ്ങൾ 3.39 കോടി രൂപ മതിപ്പു വിലയുള്ളതാണ്. ഭാര്യയുടെ കൈവശം ഒരു കോടി രൂപ വിലവരുന്ന വിവിധ ലോഹങ്ങളിലുള്ള ആഭരണങ്ങൾ ഉണ്ടെന്നും യദുവീർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാക്ഷ്യപ്പെടുത്തി.

അമ്മ പ്രമോദാ ദേവിക്കൊപ്പം എത്തിയാണ് യദുവീർ പത്രിക സമർപ്പിച്ചത്. മൈസൂരു അമ്പാവിലാസം കൊട്ടാരത്തിൽ നിന്ന് ആദ്യമായി ജനാധിപത്യ ഇന്ത്യയിലെ ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആളാണ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ.

The post സ്വന്തമായി വീടും ഭൂമിയുമില്ല; മൈസൂരുവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ ഗംഗാ ബാരേജിന് സമീപം പരിശീലന വിമാനം തകർന്നുവീണ്...

ഓണക്കാലത്ത് മലയാളികള്‍ കുടിച്ച്‌ തീര്‍ത്തത് 771 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി ബെവ്‌കോ. ഓണക്കാലത്തെ 8 ദിവസങ്ങളില്‍...

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റില്‍ ഉണ്ടായ...

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്

കൊച്ചി: കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം....

ആർസി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസയിൽ മീലാദ് റാലി

ബെംഗളൂരു: നബിദിനാഘോഷത്തിന്റെ ഭാഗമായി ആർസി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് വിലങ്ങാട് പൂവത്തുമൂട്ടിൽ പി. സി. ചാക്കോ (91) ബെംഗളൂരുവിൽ...

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം, കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ...

അധ്യായം 42 📖 ഗുരുവിനു സർക്കാരിന്റെ ആദരവ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിൽ...

Related Articles

Popular Categories