പൊതു പ്രവേശന പരീക്ഷകളിൽ സിലബസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപെടുത്തില്ല

ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് പരീക്ഷകളിൽ (കെ-സിഇടി) സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ ഉൾപെടുത്തില്ലന്ന് പരീക്ഷ അതോറിറ്റി അറിയിച്ചു. ചോദ്യപേപ്പറുകളിൽ സിലബസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങൾ വരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഇത്തരം ചോദ്യങ്ങൾ വന്നാൽ അവ മൂല്യനിർണ്ണയത്തിൽ നിന്ന് ഒഴിവാക്കി ശേഷിക്കുന്ന ചോദ്യങ്ങൾ മാത്രം വിലയിരുത്താൻ സംസ്ഥാന സർക്കാർ കർണാടക പരീക്ഷാ അതോറിറ്റിക്ക് (കെഇഎ) നിർദേശം നൽകി.

2024-ലെ ചോദ്യപേപ്പറുകളിലെ 50 ചോദ്യങ്ങൾ (ഫിസിക്സ് (9), കെമിസ്ട്രി (25), മാത്തമാറ്റിക്സ് (15), ബയോളജി (11)) മൂല്യനിർണ്ണയത്തിൽ നിന്ന് ഒഴിവാക്കും. സിലബസിന് പുറത്തുള്ള ചോദ്യങ്ങളുടെ പട്ടികയ്‌ക്കൊപ്പം ഉത്തരസൂചികയും കെഇഎ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീകർ എം.എസ്. പറഞ്ഞു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, സിഇടി ചോദ്യപേപ്പറുകൾ സജ്ജീകരിക്കുന്നതിന് സമഗ്രമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രൂപപ്പെടുത്താൻ കെഇഎയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

2026ലെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

കൊച്ചി: കാലംചെയ്ത ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം...

മൈക്രോസോഫ്റ്റ് ഔട്ട് ലുക്ക് ​പണിമുടക്കി; സേവനങ്ങൾ തടസ്സപ്പെട്ടു, ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട്

ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക്...

ക്ഷേത്രക്കുളത്തില്‍ വീണു; തൃശൂരില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണു സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക്  ദാരുണാന്ത്യം. വടക്കേക്കാട്...

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ; കരാറിൽ ഒപ്പുവെച്ഛ് മാരിയറ്റ് ഇന്റർനാഷണൽ

ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്‌യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ ആരംഭിക്കുന്നു. ഇതിനായി...

തിരുവനന്തപുരം നഗരത്തില്‍ വന്‍കവര്‍ച്ച; സ്വര്‍ണക്കട ഉടമയില്‍ നിന്ന് പിടിച്ചുപറിച്ചത് 250 പവന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണകവര്‍ച്ച. ചാലയിലെ വൈഷ്‌ണവി ജുവലറി ഉടമ മഹാരാഷ്ട്ര...

നമ്മ മെട്രോ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും തെക്കൻ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന...

മൈസൂരു അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല വാർഷിക പൂജാ മഹോത്സവം 17 മുതൽ

ബെംഗളൂരു: മൈസൂരു ചാമുണ്ഡിക്കുന്നിന് അടിവാരത്തുള്ള ശബരിമല അയ്യപ്പ പൂജാ സമിതിയുടെ കീഴിലുള്ള...

ബെംഗളൂരുവിൽ ലഹരിവേട്ട; 12.61 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു, വിദേശികളടക്കം 34 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ൽ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു സിറ്റി പോലീസ് നടത്തിയ...

Related Articles

Popular Categories