റജികുമാറും എം.കെ. നൗഷാദും ലോക കേരള സഭയിലേക്ക്; കർണാടകയിൽ നിന്നും ഇത്തവണ 5 പേർ

ബെംഗളൂരു: പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയിലേക്ക് കർണാടകയിൽ നിന്നും ഇത്തവണ 5 പേരെ തിരഞ്ഞെടുത്തു. ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഓൾ ഇന്ത്യ കെ.എം.സി.സി. ദേശീയ പ്രസിഡണ്ട് എം.കെ. നൗഷാദ്, സി.പി.എ.സി പ്രസിഡണ്ട് സി കുഞ്ഞപ്പൻ, കല ബെംഗളൂരു ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, ഐ.ടി. ഉദ്യോഗസ്ഥനും ജൂനിയർ ചേംബര്‍ ഇൻറർനാഷണൽ ദേശീയ കോഡിനേറ്ററുമായ എൽദോ ചിറക്കച്ചാലിൽ (എൽദോ ബേബി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ചെങ്ങന്നൂർ വെന്മണി സ്വദേശിയാണ് റജികുമാർ. 28 വർഷമായി ബെംഗളൂരുവിലാണ് താമസം. ഐ ടി. മാനേജ്മെൻ്റ് കൺസൽട്ടായി പ്രവർത്തിക്കുന്നു. 2008 മുതല്‍ ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറിയാണ്.

കണ്ണൂർ അഞ്ചരക്കണ്ടി പാളയ സ്വദേശിയായ എം.കെ. നൗഷാദ് ഓൾ ഇന്ത്യ കെ.എം സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി, ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. കർണാടകയുടെ ജനറൽ കൺവീനറുമാണ്. കഴിഞ്ഞ 39 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം.

എറണാകുളം നെടുങ്ങാട് സ്വദേശിയായ സി. കുഞ്ഞപ്പൻ 50 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം. സാഹിത്യ സാംസ്കാരിക സംഘടനയായ  സി.പി.എ.സിയുടെ സ്ഥാപകാംഗവും നിലവിലെ പ്രസിഡണ്ടുമാണ്. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഉപദേശക സമിതി അംഗവും ദൂരവാണി കേരള സമാജം സാഹിത്യ വിഭാഗം കൺവീനറുമാണ്. ലോക കേരള സഭയിലേക്ക് നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

ഫിലിപ്പ് കെ ജോർജ് രണ്ടാം തവണയാണ് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുന്നത്. ബെംഗളൂരുവിലെ ഇടത് സാംസ്കാരിക സംഘടനയായ കല വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ഫിലിപ്പ്. ഒമ്പത് വര്‍ഷത്തോളം ബാംഗ്ലൂർ കേരള സമാജം പീനിയ സോണ്‍ ഭാരവാഹിയായിരുന്നു. ബെംഗളൂരുവിൽ ടെക്സ്റ്റയിൽസ് ഗാർമെൻ്റ്സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. പത്തനംതിട്ട സീതത്തോട് സ്വദേശിയാണ്. 27 വർഷമായി ബെംഗളൂരുവിലാണ് താമസം.

എൽദോ ചിറക്കച്ചാലിൽ

സാമൂഹിക പ്രവർത്തകന്‍ കൂടിയായ എൽദോ ചിറക്കച്ചാലിൽ ബെംഗളൂരു ഇൻഫോസിസിൽ ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ആണ് സ്വദേശം.

ജൂൺ 13,14,15 തീയതികളിൽ തിരുവനന്തപുരത്ത്, നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന നാലാമത് ലോക കേരള സഭ സമ്മേളനത്തിലേക്കുള്ള ക്ഷണപത്രം ലഭിച്ചതായി ഇവർ അറിയിച്ചു. രണ്ട് വർഷമാണ് അംഗത്വ കാലാവധി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന്...

കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സ പിഴവ്: ഗര്‍ഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം...

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

മെട്രോ പർപ്പിൾ ലൈനിലെ ട്രാക്കിൽ കയറി 65കാരന്‍; സര്‍വീസ് 15 മിനിറ്റ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ തിങ്കളാഴ്ച രാത്രി 15 മിനിറ്റോളം...

വിമാനത്താവള റോഡിലെ സദഹള്ളി അടിപ്പാത നിർമാണം ആരംഭിച്ചു; ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

Related Articles

Popular Categories