ടിപ്പര്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട് എലത്തൂരില്‍ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേർക്ക് അപകടത്തില്‍ പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസും, കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തില്‍പെട്ടത്. ബില്‍ സാജ് എന്ന ബസാണ് അപകടത്തില്‍പെട്ടത്.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോരപ്പുഴയ്ക്കും എലത്തൂരിനും സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം. ദീർഘ ദൂരം നേർരേഖയിലുള്ള റോഡിലൂടെ രണ്ട് വാഹനങ്ങളും അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

TAGS : KOZHIKOD | PRIVATE BUS | ACCIDENT
SUMMARY : Tipper lorry and private bus collide in accident

LEAVE A REPLY

Please enter your comment!
Please enter your name here