നവകേരള ബസ് സർവീസ് മുടങ്ങി. ആളില്ലാത്തതിനാലാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന നവകേരള ബസിന്റെ സർവീസ് മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സര്‍വീസ് നടത്തിയില്ല. ആരും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെ.എസ്.ആര്.ടി.സിയുടെ വിശദീകരണം.
ഈ ആഴ്ചയില്‍ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. മേയ് അഞ്ചു മുതലാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്.
ഫുട്ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് തുടങ്ങിയവര്‍ക്ക് കയറാനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു.
TAGS : NAVAKERALA BUS | LATEST NEWS | KERALA
SUMMARY : No passengers; Navakerala bus service suspended