എടിഎമ്മില്‍ നിറയ്ക്കാന്‍ ഏല്‍പ്പിച്ച പണത്തില്‍ നിന്നും 25 ലക്ഷം ജീവനക്കാര്‍ തട്ടിയെടുത്തു

വാഗമണ്ണിലും കട്ടപ്പനയിലും എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍ നിറയ്ക്കാൻ മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഏല്‍പ്പിച്ച പണത്തില്‍നിന്ന് 25 ലക്ഷം രൂപയോളം ജീവനക്കാർ അപഹരിച്ചു. കട്ടപ്പന സ്വദേശികളായ ജോജോമോൻ (35) അമല്‍ (30) എന്നിവർ ചേർന്നാണ് അപഹരിച്ചത്.

പണം നിറയ്ക്കുന്നതിന് കരാറെടുത്ത കമ്പനി നടത്തിയ ഓഡിറ്റിങ്ങിനെ തുടർന്നാണ് ഇത് അറിയുന്നത്. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി. ജൂണ്‍ മുതലാണ് പണം തിരിമറി നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

കട്ടപ്പന എ.ടി.എമ്മില്‍ നിറയ്ക്കാൻ കൊണ്ടുവന്ന 15 ലക്ഷവും വാഗമണ്ണില്‍ നിറയ്ക്കാൻ ഏല്‍പ്പിച്ച 10 ലക്ഷം രൂപയുമാണ് കബളിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞ ഏജൻസി തിരികെ പണം വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് കേസുമായി മുന്നോട്ട് പോയത്.

TAGS : ATM | ROBBERY | IDUKKI NEWS
SUMMARY : 25 lakh employees were robbed of the money entrusted to fill the ATM

LEAVE A REPLY

Please enter your comment!
Please enter your name here