പി വി അൻവറിന്റെ ആരോപണങ്ങളിൽ നടപടി; പത്തനംതിട്ട എസ്.പി സുജിത് ദാസിന് സസ്‌പെൻഷൻ

തിരുവനന്തപുരം: പി വി അൻവ‍ർ ഉന്നയിച്ച ​ഗുരുതര ആരോപണങ്ങളിൽ പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ നടപടി. സുജിത്ത് ദാസിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. പി.വി.അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി. സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതു പ്രകാരമാണ് എസ്.സുജിത് ദാസിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

എംഎല്‍എ പി.വി.അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പോലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെയാണ് എസ്പി സുജിത് ദാസിനെതിരെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. പരാതി പിൻവലിക്കാൻ എംഎൽഎയോട് പറഞ്ഞത് തെറ്റെന്നും ഓഡിയോ പുറത്തുവന്നത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും എസ്പിക്കെതരെ റിപ്പോർട്ട് വന്നിരുന്നു. പരാതി പിൻവലിക്കാൻ പിവി അൻവറിനോട് സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്.

ഇന്നലെ പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത് ദാസ് അടിച്ചുമാറ്റിയെന്നാണ് അന്‍വര്‍ ആരോപിച്ചത്.
<BR>
TAGS : SUSPENSION
SUMMARY : Action on PV Anwar’s allegations. Pathanamthitta SP Sujith Das suspended

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ തമിഴ്നാട് അതിർത്തിയിലേക്ക്; യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല തമിഴ്നാട് അതിർത്തിയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കവുമായി ബാംഗ്ലൂർ...

മലയാളം മിഷന്‍ പഠന ക്ലാസിന്റെ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന്റെ ഈ...

ബിഡദിയിൽ കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്; ദുരൂഹത സംശയിച്ച് അധികൃതർ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്....

കര്‍ണാടക ബന്ദ്‌; ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല, വാട്ടാല്‍ നാഗരാജിനെ വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: കാവേരി നദീജല തർക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകൾ...

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി

ഡൽഹി: ഫുക്കെട്ട്-ഡല്‍ഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്, ഓങ്ങല്ലൂർ പൈനോഴി വീട്ടിൽ മണി (84) ബെംഗളൂരുവില്‍ അന്തരിച്ചു....

വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്; അത് ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തില്‍...

സിപിഐയുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധം; ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

Related Articles

Popular Categories