സിദ്ധാർത്ഥൻെറ മരണം; കോളജ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തത് ഗവർണർ റദ്ദാക്കി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ റദ്ദാക്കിയത്. സിദ്ധാർഥന്റെ മാതാവ് നൽകിയ നിവേദനത്തെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടപെടല്‍ ഉണ്ടായത്.

ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ സർവകലാശാലാ മാനേജ്മെന്റ് കൗൺസിൽ കഴിഞ്ഞ ദിവസമാണ് യോഗം ചേര്‍ന്ന് തീരു​മാനിച്ചത്. രണ്ടുപേരെയും സ്ഥലംമാറ്റി തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിൽ നിയമനം നൽകാനായിരുന്നു തീരുമാനം. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലായിരുന്നു നടപടി. അതേസമയം ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജ്മെന്റ് കൗൺസിൽ നീക്കം നടത്തിയത്.

മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ വൈസ് ചാൻസലർ കെ.എസ്. അനിൽ, ടി. സിദ്ദിഖ് എംഎൽഎ, ഫാക്കൽറ്റി ഡീൻ കെ. വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി. ദിനേശ് എന്നിവർ തീരുമാനത്തിൽ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്ക് കടക്കണമെന്നാണ് നാലുപേരും ശുപാർശ ചെയ്തത്. എന്നാൽ, മറ്റ് 12 പേരുടെ പിന്തുണയോടെ സ്ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു.
<BR>
TAGS : SIDDHARTH CASE | GOVERNOR
SUMMARY : Death of Siddhartha; College Dean and Asst. The Governor canceled the reinstatement of the Warden as well

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഹാട്രിക് നേട്ടവുമായി മീരാഭായ് ചാനു

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ഇന്ത്യയുടെ...

രാഷ്ട്രീയത്തിൽ കടുത്ത അഴിമതി, ഇനി മത്സരിക്കാനില്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ....

ബെംഗളൂരുവിൽ നാല് സ്വകാര്യ ബസുകൾ തീപിടിച്ചു കത്തിനശിച്ചു

ബെംഗളുരു: ബെംഗളൂരുവിലെ ഓള്‍ഡ് ചന്ദാപ്പൂരില്‍ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന നാല് സ്വകാര്യ...

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ക​ർ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ന​ന്ദ​ൻ നി​ലേ​കാ​നി

ന്യൂഡൽഹി: പരീക്ഷാ പരിഷ്‍കരണത്തിന് ഉന്നതതല ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളുരു: കണ്ണൂർ പയ്യന്നൂർ രാമന്തള്ളി വടക്കുമ്പാട് അമീമി വീട്ടിൽ അബ്ദുൽ സമദ്...

കർണാടക മലയാളി കോൺഗ്രസ് വിജയ് സദസ് സംഘടിപ്പിച്ചു 

ബെംഗളൂരു: നീറ്റു പരീക്ഷ ക്രമക്കേട് സമരം ഫലം കണ്ടതിന്റെ ഭാഗമായി കര്‍ണാടക...

സീചെം ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

പോണ്ടിച്ചേരി: സീനിയർ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ പോണ്ടിച്ചേരിയെ തോല്‍പ്പിച്ച്‌ കേരളം. 36...

എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി എക്സ്പെഡിഷൻ 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി

മോസ്കോ: സോയൂസ് എംഎസ്-28 ബഹിരാകാശ പേടകം സിഡിടിയില്‍ പുലർച്ചെ 5:27 ന്...

Related Articles

Popular Categories