തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. പാല്‍ക്കുളങ്ങര സ്വദേശിയായ വിശാഖ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. വിശാഖും പ്രദീപും തമ്മില്‍ നേരത്തെയും കടുത്ത വ്യക്തിവൈരാഗ്യം നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു. മുമ്പ് ഉണ്ടായ തർക്കത്തെ തുടർന്ന് വിശാഖ് പ്രദീപിനെ ആക്രമിക്കുകയും ഈ കേസില്‍ വിശാഖ് ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ ഒരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായാണ് വിശാഖ് പാല്‍കുളങ്ങരയിലെ വീട്ടിലെത്തിയത്. വടിവാളുമായി എത്തിയ പ്രദീപ് ഇയാളെ ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രദീപിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
SUMMARY: Broad-daylight murder in Thiruvananthapuram; young man hacked to death by neighbor
















