ബെംഗളൂരുവിൽ കനത്ത മഴ; ഇന്ത്യ – ന്യൂസിലൻഡ് ടെസ്റ്റ്‌ മത്സരം മുടങ്ങിയേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ടെസ്റ്റ്‌ മത്സരം മുടങ്ങിയേക്കും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് നഗരത്തിൽ ആരംഭിക്കുന്നത്. ബെംഗളൂരു എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.

കാൺപൂർ ടെസ്റ്റ് പോലെ ബെംഗളൂരുവിലും മഴ ദിവസങ്ങളോളം കളിയെ ബാധിച്ചേക്കാമെന്നാണ് സൂചന. മോശം കാലാവസ്ഥ കാരണം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഇടവേളകള്‍ നല്‍കി കളിച്ചേക്കാം. എന്നാൽ ഇത് ഗ്രൗണ്ട് സ്റ്റാഫിനെ ബുദ്ധിമുട്ടിച്ചേക്കാം. ചൊവ്വാഴ്ച രാവിലെ നഗരത്തിൽ കനത്ത മഴ പെയ്‌തതിനാൽ ടീം ഇന്ത്യയുടെ പരിശീലന സെഷനും റദ്ദാക്കേണ്ടി വന്നിരുന്നു.

അടുത്ത നാല് ദിവസങ്ങളിൽ നഗരത്തിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. മത്സരത്തിന്‍റെ ആദ്യ ദിനം 41 ശതമാനവും രണ്ടാം ദിവസം 40 ശതമാനവും മൂന്നാം ദിവസം പരമാവധി 67 ശതമാനവും മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചിരിക്കുന്നത്. അതേ സമയം ടെസ്റ്റിന്‍റെ നാലാം ദിവസം 25 ശതമാനവും അഞ്ചാം ദിവസം 40 ശതമാനവും മഴ പെയ്യാൻ സാധ്യതയുണ്ട്.

ബംഗ്ലാദേശിനെ 2-0 ന് പരാജയപ്പെടുത്തിയ ടീം ഇന്ത്യ ഡബ്ല്യുടിസി പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ന്യൂസിലൻഡിനെതിരായ 3 ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഏറെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പോകും. ​​

TAGS: BENGALURU | SPORTS
SUMMARY: Heavy rains may disrupt India Newzealand test match in blr

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം...

‘ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്’; ഇടപെട്ട് സുപ്രിംകോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും...

വനിതാ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പില്‍ മുംബൈയെ തകര്‍ത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പില്‍ കരുത്തരായ മുംബൈയെ തോല്‍പിച്ച്‌...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട്...

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം...

Related Articles

Popular Categories