മുഡ; ചോദ്യം ചെയ്യലിനായി ലോകായുക്തക്ക് മുമ്പിൽ ഹാജരാകുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ലോകായുക്ത പോലീസ് അയച്ച സമൻസിനോട് പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ലോകായുക്ത ഓഫിസിൽ ഹാജരാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

തിങ്കളാഴ്ചയാണ് ലോകായുക്ത പോലീസ് അദ്ദേഹത്തിന് സമൻസ് അയച്ചത്. ബുധനാഴ്ച മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഗവർണർ പ്രോസിക്യൂഷൻ അനുമതി കൊടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തത്.

ഇതിനു പിന്നാലെ ഇഡിയും മുഡ ഭൂമിയിടപാട് കേസിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത്തവണ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതാദ്യമായാണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി നൽകിയെന്നതാണ് കേസ്.

TAGS: KARNATAKA | MUDA SCAM
SUMMARY: Will appear before Lokayukta for questioning in MUDA case, says CM Siddaramaiah

LEAVE A REPLY

Please enter your comment!
Please enter your name here