ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പോലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു

0
95

ബെംഗളൂരു: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പോലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. തുമകുരു റോഡിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. മാഗഡി റോഡ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മഹേഷ് ആണ് മരിച്ചത്.

നെലമംഗലയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മഹേഷ്‌ മടങ്ങവേയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും നെഞ്ചിലും പരുക്കേറ്റ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെലമംഗല ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Police head constable dies in road accident

LEAVE A REPLY

Please enter your comment!
Please enter your name here