ദൊഡ്ഡബെല്ലാപുര കൈരളി സന്‍സ്‌കൃതി സംഘ ഉദ്ഘാടനം

ബെംഗളൂരു: ദൊഡ്ഡബെല്ലാപുര കേന്ദ്രീകരിച്ച് രൂപവത്കരിച്ച മലയാളി കൂട്ടായ്മയായ കൈരളി സന്‍സ്‌കൃതി സംഘത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും പുതുവത്സരാഘോഷവും, കന്നട മലയാളം മിഷന്‍ ക്ലാസുകളുടെ ഉദ്ഘാടനവും നന്ദിഹില്‍സ് റോഡിലെ ഹള്ളിമനെ ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രസിഡന്റ് ജോജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ധീരജ് മുനിരാജ് എംഎല്‍എ, സുമംഗലി ആശ്രമം പ്രസിഡന്റ് സുശീലമ്മ, ദൊഡ്ഡബെല്ലാപുര മുനിസിപ്പാലിറ്റി പ്രസിഡന്റ് സുമിത്ര ആനന്ദ്, നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത്, മലയാളം മിഷന്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, കുമാരനാശാന്റെ കൊച്ചുമകന്‍ ഡോ, അരുണ്‍കുമാര്‍, മലയാളം മിഷന്‍ സെക്രട്ടറി ബിന്ദു, മലയാളം മിഷന്‍ കോഡിനേറ്റര്‍ അഡ്വ. ബുഷറ എന്നിവര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

അസോസിയേഷന്റ എന്‍ ജി ഒ സര്‍ട്ടിഫിക്കറ്റ് സുശീലമ്മ, ധീരജ് മുനിരാജ്, സുമിത്ര ആനന്ദ്, എന്നിവര്‍ ചേര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോജു വര്‍ഗീസ്, സെക്രട്ടറി ജോണിച്ചന്‍, ശ്യാം മധു എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് അസോസിയേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.തുടര്‍ന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി.
<BR>
TAGS : ASSOCIATION NEWS

LEAVE A REPLY

Please enter your comment!
Please enter your name here