ബെംഗളൂരു: പ്രമുഖ കന്നഡ എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനുമായ പ്രൊഫ. കെ.വി. നാരായണ അന്തരിച്ചു. 79 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.
സാഹിത്യ ലോകത്ത് ‘കെ.വി.എൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം കന്നഡ ഭാഷാ പഠനത്തിനും ഗവേഷണങ്ങൾക്കും നൽകിയ സംഭാവനകൾ ഏറെയാണ്. അദ്ദേഹത്തിന്റെ ‘നുഡിഗള അളുവു-ബേറെ ദിക്കിന നോട’ എന്ന പുസ്തകത്തിന് 2024-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു., കർണാടക രാജ്യോത്സവ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. ഹംപി കന്നഡ സർവകലാശാലാ വൈസ് ചാൻസലർ, കുവെംപു ഭാഷാ ഭാരതി അതോറിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.വി. നാരായണയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കന്നഡ-സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തെംഗഡഗി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
SUMMARY: Kannada writer K.V. Narayana has passed away.















