ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ “പൊന്നോണം 2026” ഞായറാഴ്ച രാവിലെ 9 മണി മുതൽ കെങ്കേരി ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ നടക്കും. സാംസ്കാരിക സമ്മേളനം വിജയനഗർ എം.എൽ.എ. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യും. ഗോവിന്ദരാജനഗർ എം.എൽ.എ. പ്രിയ കൃഷ്ണ, യെശ്വന്തപുര എം.എൽ.എ. എസ്.ടി. സോമശേഖർ, കരിവെള്ളൂർ മുരളി എന്നിവർ അതിഥികളാകും.
സമാജം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്ന്, ചെണ്ടമേളം, ഓണസദ്യ എന്നിവയ്ക്കു ശേഷം കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന മെഗാ ഷോയിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരങ്ങളായ വിധുരാജ്, ദിലീപ്, മയിലാഞ്ചി രാവ് ഫെയിം മോനിഷ, ഫരീദ് എന്നിവർ പങ്കെടുക്കുന്ന ലൈവ് മ്യൂസിക് ഷോ, എന്നിവ അരങ്ങേറും.
SUMMARY: Kerala Samajam Bengaluru South West Onagosham tomorrow















