സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നിയമഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നടപടികകള്‍ക്കൊരുങ്ങി കർണാടക സർക്കാർ. ഇത്തരത്തിലുള്ള കമ്പനികളെ നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മൈക്രോഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനിരയായി ആളുകൾ ജീവനൊടുക്കുന്നതും നാടുവിടുന്നതും പതിവായതോടെയാണ് സർക്കാർ ഇടപ്പെട്ടത്. വിഷയം ചർച്ച ചെയ്യാനായി ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മൈക്രോഫിനാൻസ് കമ്പനികളുടെ പ്രതിനിധികളുടെയും ആർ.ബി.ഐ. ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചു. മൈക്രോഫിനാൻസ് കമ്പനികളെയും സ്വകാര്യ പണമിടപാടുകാരെയും നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതിവരുത്തി പുതിയ നിയമനിർമാണം നടത്തുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

പണം തിരിച്ചുപിടിക്കുമ്പോൾ ആർ.ബി.ഐ.യുടെ മാർഗനിർദേശം പാലിക്കണമെന്ന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിൽ വീഴ്ചവരുത്തുന്നുണ്ടോയെന്ന് സെൻട്രൽ ബാങ്ക് നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമാനുസൃതമല്ലാതെ ഉയർന്ന പലിശനിരക്ക് ഈടാക്കാൻ പാടില്ലെന്നും നിർദേശിച്ചു. വൈകീട്ട് അഞ്ചിനുശേഷം പണം തിരിച്ചുപിടിക്കാൻ വീടുകളിലെത്താൻ പാടില്ലെന്നും കമ്പനികൾ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പുറത്തുനിന്ന് ആളുകളെ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇങ്ങനെ ചെയ്യുന്ന പക്ഷം കർശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നൽകി.
<br>
TAGS : KARNATAKA | MICROFINANCE COMPANIES
SUMMARY : The Chief Minister will amend the law to regulate private microfinance companies

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാധ്യമപ്രവര്‍ത്തകൻ കെ എം ബഷീറിന്റെ മരണം: വിചാരണ കോടതി മാറ്റിയ ഉത്തരവിനെതിരെ ഭാര്യ ഹൈക്കോടതിയില്‍

കൊച്ചി: സിറാജ് പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ...

ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് വാടക ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം....

കശുവണ്ടി അഴിമതി കേസ്; കെ.എ. രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ...

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കെഎസ്‌ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുമരണം. നിരവധിപേർക്ക്...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 13ന് 

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ബ്രിജ് ഭൂഷനെ വെറുതെ വിട്ട് കോടതി

ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ റെസിഡന്‍ഷ്യല്‍ റെസ്ലിംഗ്...

കനത്ത മഴ; ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈൻ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച്‌ മുഖ്യമന്ത്രി വി.ഡി സതീശന്‍....

Related Articles

Popular Categories