ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ശ്വാസകോശത്തില്‍ ഇറച്ചിയിലെ എല്ല്

കൊച്ചി: ബീഫ് കറി കഴിച്ചതിന് പിന്നാലെ അവശനിലയിലായ 84കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് കിട്ടിയത് ഇറച്ചിയിലെ എല്ല്. കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊച്ചി സ്വദേശിനിയായ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് ദിവസം മുമ്പ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് അവശത അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

അമൃത ആശുപത്രിയിലെ ഇന്റർവെൻഷണല്‍ പള്‍മണോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തില്‍ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റർവെൻഷണല്‍ പള്‍മണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്. റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്. ചികിത്സ പൂർത്തിയാക്കിയ വയോധിക ആശുപത്രി വിട്ടു.

TAGS : LATEST NEWS
SUMMARY : An 84-year-old woman fell ill after eating beef curry; Bone in the lungs on examination

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട് സ്കൂള്‍ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

പാലക്കാട്‌: പാലക്കാട് സ്കൂളില്‍ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി....

കേരള സമാജം കർണാടക നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം കർണാടകയുടെ നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികളെ...

ഭാര്യയുടെ പ്രസവത്തിന് 15 ദിവസം അവധി; തമിഴ്നാട്ടില്‍ പുതിയ പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നില്‍ക്കാൻ പുരുഷ സർക്കാർ ജീവനക്കാർക്ക് 15...

ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ‘സ്പിനോറ’ നാളെ

ബെംഗളൂരു: ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ 9-ാമത് വാർഷികാഘോഷം 'സ്പിനോറ' (SPINORA)...

നോർക്ക കെയർ ഇൻഷുറൻസ്: പ്രീമിയം പുതുക്കാനുള്ള സമയം നീട്ടണമെന്ന് ബെംഗളൂരു മലയാളി ഫോറം

ബെംഗളൂരു: പ്രവാസി മലയാളികൾക്കുള്ള 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം പുതുക്കുന്നതിനുള്ള...

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭര്‍തൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: ഷാർജയില്‍ വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയെയും മരിച്ച നിലയില്‍...

അന്തരിച്ചു

ബെംഗളൂരു: ചെമ്മാട് സ്വദേശി ചക്കിപ്പറമ്പത്ത് സി.പി. അബ്ദുൾ റസാഖ് (71) അന്തരിച്ചു....

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സംഭവങ്ങളിലായി...

Related Articles

Popular Categories