രണ്ടര വയസുകാരി തോട്ടില്‍ വീണ് മരിച്ചു

0
69

എറണാകുളം വടക്കൻ പറവൂരില്‍ രണ്ടര വയസുകാരി തോട്ടില്‍ വീണ് മരിച്ചു. പറവൂർ ചെട്ടിക്കാട് സ്വദേശി ജോഷി, ജാസ്മിൻ ദമ്പതികളുടെ മകള്‍ ജൂഹിയാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടില്‍ വീണാണ് കുട്ടി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

കുട്ടി തോട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന് സമീപം തെങ്ങ് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഒരു ഭാഗം സ്ലാബിടാതെ നിലനിർത്തിയിരുന്നു. ഈ ഭാഗത്തുവെച്ചാണ് കുട്ടി തോട്ടിലേക്ക് വീണത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS : LATEST NEWS
SUMMARY : Two-and-a-half-year-old girl dies after falling into ravine

LEAVE A REPLY

Please enter your comment!
Please enter your name here