ഉഷ്ണതരംഗം; ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് സമയങ്ങളിൽ മാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് പ്രവർത്തനസമയത്തിൽ മാറ്റം. കർണാടകയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കലബുർഗി ജില്ലയിലെ 6 ഡിവിഷനുകളിലും വിജയപുര, ബാഗൽക്കോട്ട്, ബെളഗാവി ഡിവിഷനുകളിലുമുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാക്കി.

സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ട പ്രകാരമാണ് തൊഴിൽ സമയം മാറ്റിയത്. സംസ്ഥാനത്ത് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായി ബാധിക്കാൻ ഇടയുള്ള ജില്ലകളിലാണ് മാറ്റം വന്നിരിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ സാധാരണയിലും രൂക്ഷമായ വേനൽ ചൂട് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. പകൽ പത്തുമണിക്ക് ശേഷം വൈകിട്ട് മൂന്നുമണിവരെയാണ് അതിരൂക്ഷമായ ഉഷ്ണതാപം അനുഭവപ്പെടുന്നത്. ഏപ്രിൽ മെയ് മാസങ്ങളിലേക്ക് കർണാടകയിൽ ഉഷ്ണതരംഗം വർധിച്ചേക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS: KARNATAKA | HEATWAVE
SUMMARY: Karnataka changes govt office timings in 9 districts due to heatwave

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ 48 ഏക്കർ സ്ഥലത്ത് പുതിയ വ്യാപാര–പ്രദർശന കേന്ദ്രം

ബെംഗളൂരു: നഗരത്തിലെ കെ.ടി.പി.ഒ.യുടെ 48.35 ഏക്കർ സ്ഥലത്ത് പുതിയ വ്യാപാര–പ്രദർശന–സമ്മേളന കേന്ദ്രം...

ജഡ്ജിയോട് കയർത്ത അഭിഭാഷകന് ഒരു ദിവസം തടവും 2,000 രൂപ പിഴയും

ബെംഗളൂരു: കോടതിയിൽ ജഡ്ജിയോട് കയർക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്ത അഭിഭാഷകന്...

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ നാളെ തീയേറ്ററുകളിൽ

കൊച്ചി: രഞ്ജിത്ത് ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡർ നാളെ തിയറ്ററുകളിൽ എത്തും....

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പഴയത്ത് മനക്കൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത്...

ജെഇഇ മെയിൻ പരീക്ഷ ജനുവരി 22 മുതൽ; പ്രധാന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് എൻടിഎ

ന്യൂഡൽഹി: 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന ദേശീയതല...

ജനന-മരണ രജിസ്ട്രേഷൻ വൈകിയാല്‍ കടുത്ത നടപടി; പുതിയ നിയമഭേദഗതി ഒക്ടോബര്‍ 1 മുതല്‍

ഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്റ്റ് ഒക്റ്റോബർ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസില്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: പോക്സോ കേസില്‍ റീല്‍സ് താരം റിമാൻഡില്‍. കുമ്പളങ്ങാട് പള്ളിയത്തുപറമ്പില്‍ വിഘ്നേശ്...

ഫാര്‍മസികളില്‍ ഇനിമുതല്‍ സിസിടിവി നിര്‍ബന്ധമാക്കും: കര്‍ശന നിയമഭേതഗതിക്ക് ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കാനൊരുങ്ങി...

Related Articles

Popular Categories