ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കർണാടക ആർടിസി കണ്ടക്ടർ അറസ്റ്റിൽ. ബാഗൽകോട്ട് സ്വദേശി പ്രദീപ് (40) ആണ് അറസ്റ്റിലായത്. കർണാടക ആർടിസിയിൽ കരാർ ജീവനക്കാരനാണ് പ്രദീപ്‌. ഏപ്രിൽ 22ന് ഉള്ളാളിൽ നിന്ന് മുടിപ്പ് വഴി സ്റ്റേറ്റ് ബാങ്ക് റോഡിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് ഇയാൾ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

സംഭവം സഹയാത്രക്കാർ മൊബൈലിൽ പകർത്തിയ ശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബസ്സിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയെ കണ്ടക്ടർ സീറ്റിനടുത്ത് നിന്ന് നിരന്തരം അനുചിതമായി സ്പർശിക്കുകയും, അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. വിവരമറിഞ്ഞ പോലീസ് ഉടൻ സ്ഥലത്തെത്തി ബസ് നിർത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: KSRTC conductor arrested for molesting women passenger

LEAVE A REPLY

Please enter your comment!
Please enter your name here