വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം സൗജന്യമായി നല്‍കുന്ന തമിഴ്നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുടെ കരാർ ജോയ് ആലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്‌സിനും. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 4.42 ലക്ഷം നവജാത ശിശുക്കള്‍ക്കാണ് സ്വർണമോതിരം നല്‍കുക.

755 കോടി രൂപയുടെ പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്താണ് ജോയ് ആലുക്കാസ് ഒന്നാമതെത്തിയത്. സ്വർണത്തിന്റെ വിലയ്ക്ക് പുറമെ സർവീസ് ചാർജായി വെറും ഒരു പൈസ മാത്രമാണ് കമ്പനി ക്വോട്ട് ചെയ്തത്. നിർമാണച്ചെലവ്, പാഴ് വസ്തു ചെലവ്, ഹാള്‍മാർക്കിങ്, പാക്കിങ്, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ അനുബന്ധ ചെലവുകള്‍ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ജോയ് ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന് ടെൻഡറില്‍ പങ്കെടുത്ത മറ്റ് 10 കമ്പനികളോടും ഇതേ നിരക്ക് അംഗീകരിച്ച്‌ ഓർഡർ ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സർക്കാർ ചോദിച്ചു.

ടെൻഡർ നടപടിക്രമത്തിന്റെ ഭാഗമായാണ് മറ്റ് കമ്പനികള്‍ക്കും നിരക്ക് പൊരുത്തപ്പെടുത്താനുള്ള അവസരം നല്‍കിയത്. എന്നാല്‍ ജോയ് ആലുക്കാസ് ക്വോട്ട് ചെയ്ത നിരക്ക് അംഗീകരിച്ച്‌ അതേ നിരക്കില്‍ ഓർഡർ ഏറ്റെടുക്കാൻ തയ്യാറായത് കല്യാണ്‍ ജ്വല്ലേഴ്‌സ് മാത്രമാണ്. ഇതോടെയാണ് പദ്ധതി ഇരുകമ്പനികള്‍ക്കുമായി വിഭജിച്ചത്.

SUMMARY: Vijay’s gold ring scheme; Joyalukkas and Kalyan Jewellers bag the contract

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

 ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മട്ടന്നൂർ ഉളിയിൽ...

വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി മെസ്സി; ബെ​നി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് മി​ന്നു​ന്ന വി​ജ​യം

ബ്യൂ​ണ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സിയു​ടെ...

വെടിക്കെട്ട് സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ...

ബെംഗളൂരുവിൽ ഇടിയോട് കൂടെയുള്ള മഴ തുടരാൻ സാധ്യത: ജാഗ്രത നിർദേശം

ബെംഗളൂരു: നഗരത്തിൽ അടുത്ത ദിവസങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്....

ദസറ ആഘോഷം; ബെംഗളൂരു– മൈസൂരു റൂട്ടിൽ അൺറിസർവ്ഡ് പാസഞ്ചർ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച്  ബെംഗളൂരു– മൈസൂരു റൂട്ടിൽ...

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് കർണാടക സർക്കാർ; സ്വർണംനേടിയ കർണാടക താരങ്ങൾക്ക് ഒരുകോടി

ബെംഗളൂരു: ഏഷ്യൻഗെയിംസിൽ സ്വർണംനേടിയ കർണാടക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം: ഡൽഹിയിൽ നാടകീയ രംഗങ്ങൾ; രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെയും...

വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം; ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലെ വിവിധയിടങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ...

Related Articles

Popular Categories