ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ്, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കുറഞ്ഞത് 5 രൂപ ആക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തര‌വ് പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് സംഘടനകൾ മുന്നോട്ടു വച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സൂചനാസമരത്തിലൂടെ പരിഹാരമുണ്ടായില്ലെങ്കിൽ ജൂലായ് 22-മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകുകയും ധർണയും മാർച്ചുമടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് തീരുമാനിച്ചത്.
SUMMARY: Private bus strike on July 8. indefinite strike from 22nd

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോളിവുഡ് താരങ്ങൾക്ക് ഭീഷണി; ഐ.ഐ.ടി. ബിരുദധാരി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ഐ.ഐ.ടി. ബിരുദധാരിയെ...

ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിൽ കന്നഡിഗർക്ക് അർഹമായ പ്രാതിനിധ്യം ലഭികണം: മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ഐ.ടി–ബി.ടി കമ്പനികളിലെ നിയമനപ്രക്രിയയിൽ സർക്കാർ അനാവശ്യമായി ഇടപെടില്ലെന്നും...

യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി തന്‍വി പത്രി; ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ...

കൊച്ചിയിലെ യുവ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ഹണി ട്രാപ്പോ? കൂടുതല്‍ വിവരങ്ങൾ പുറത്ത് 

കൊച്ചി: യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയിൽ യുവനടി അടക്കം മൂന്ന് പേർ...

ബെംഗളൂരുവിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് പൊതുവെ മേഘാവൃതമായ ആകാശമായിരിക്കുമെന്നും നേരിയ മഴ ഉണ്ടാകുമെന്നും...

പബ്ബിൽ പരിചയപ്പെട്ട യുവതിയെ മദ്യലഹരിയിലാക്കി പീഡിപ്പിച്ചെന്ന് പരാതി; 31കാരൻ അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിലെ പബ്ബിൽവെച്ച് പരിചയപ്പെട്ട ജയ്പൂർ സ്വദേശിനിയായ 26കാരിയെ മഡിവാളയിലെ ഹോട്ടൽ...

ബിഎൽഎം തട്ടിപ്പ്: ആർ. പ്രേംകുമാറിനെതിരെ ഇഡി നടപടി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി...

ഇഎസ്എ കരട് വിജ്ഞാപനത്തിലെ അപാകതകൾ; പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിൽ ഇന്ന് സംയുക്ത കിസാൻ മോർച്ച ഹർത്താൽ

പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന്...

Related Articles

Popular Categories