ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സേവനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം പങ്കുവെച്ചത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നതിനുമായാണ് ഇത്തരമൊരു സംരംഭം പ്രഖ്യാപിച്ചത്. എല്‍കെജി മുതല്‍ പിയുസി വരെയുള്ളയുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് പുതിയ തീരുമാനം.
സര്‍ക്കാര്‍ സ്‌കൂളുകളെ ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലയും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും സൗജന്യ ബസ് സര്‍വീസ് സംരംഭം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് പിന്നോക്ക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനം ചെയ്യുമെന്നും ശിവകുമാര്‍ പറഞ്ഞു.
ಸರ್ಕಾರಿ ಶಾಲಾ ಮಕ್ಕಳ ಭವಿಷ್ಯ ಉಜ್ವಲಕ್ಕೆ ಸರ್ಕಾರ ಬದ್ಧ!
ರಾಜ್ಯಾದ್ಯಂತ ಕರ್ನಾಟಕ ಪಬ್ಲಿಕ್ ಶಾಲೆಗಳಲ್ಲಿ ಎಲ್’ಕೆಜಿಯಿಂದ ಪಿಯುಸಿ ತನಕ ಓದುವ ವಿದ್ಯಾರ್ಥಿಗಳಿಗೆ ಉಚಿತ ಬಸ್ ವ್ಯವಸ್ಥೆ ಆರಂಭಿಸಲು ರಾಜ್ಯ ಸರ್ಕಾರ ತೀರ್ಮಾನಿಸುವ ಮೂಲಕ ಸರ್ಕಾರಿ ಶಾಲೆಗಳ ಬಲವರ್ಧನೆಗೆ ಪ್ರಮುಖ ಒತ್ತು ನೀಡಲಾಗುತ್ತಿದೆ.#KarnatakaPublicSchool pic.twitter.com/tnvwFFEMij
— DK Shivakumar (@DKShivakumar) July 11, 2025
SUMMARY: Free bus service for public school students