പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. പൊൻപുളി അത്തിക്കോട് പുളക്കാട് എൽസി മാർട്ടിൻ, മക്കൾ അലീന, ആൽഫിൻ, എമി എന്നിവര്‍ക്കാണ് അപകടത്തിൽ പരുക്കേറ്റത്. രണ്ട് കുട്ടികളുടെ പരുക്ക് ഗുരുതരമാണ്. മാരുതി കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്നാണ് സംശയിക്കുന്നത്.
SUMMARY: Car explodes while starting in Palakkad; four people including children injured
പാലക്കാട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















