നിര്‍മാതാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല”; പര്‍ദയിട്ട് പ്രതിഷേധിച്ച്‌ സാന്ദ്ര തോമസ്

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. നിര്‍മാതാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്തതുകൊണ്ടാണ് താന്‍ പര്‍ദ ധരിച്ച്‌ എത്തിയതെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

സംഘടന പതിറ്റാണ്ടുകളായി പുരുഷന്മാരുടെ കുത്തകയാണെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. തുറിച്ചനോട്ടവും ലൈംഗികച്ചുവയുള്ള സംസാരവും ഒഴിവാക്കാനാണ് പര്‍ദയിട്ട് വന്നതെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ ഭാരവാഹികളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് കാണിച്ച്‌ നേരത്തെ സാന്ദ്ര തോമസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവ കൂടി പരാമര്‍ശിച്ചുകൊണ്ടാണ് സാന്ദ്ര സംസാരിച്ചത്.

‘ഇപ്പോഴത്തെ ഭാരവാഹികള്‍ ഇരിക്കുന്ന ഈ അസോസിയേഷനില്‍ വരാന്‍ ഏറ്റവും ഉചിതമായ വസ്ത്രം ഇത് തന്നെയാണെന്ന് ഞാന്‍ കരുതുന്നു. അസോസിയേഷന്റെ പ്രസിഡന്റ് ആന്റോ ജോസഫ് ഞാന്‍ നല്‍കിയ കേസിലെ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി രാഗേഷും ഭാരവാഹിയാണ്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സ്ത്രീ നിര്‍മാതാക്കള്‍ക്ക് എന്ന് മാത്രമല്ല, ഒരു സ്ത്രീയ്ക്കും കടന്നുവരാന്‍ പറ്റിയ സേഫ് സ്‌പേസല്ല ഇത്. പതിറ്റാണ്ടുകളായി 10-15 പുരുഷന്മാര്‍ ഈ അസോസിയേഷനെ കുത്തകയായി വെച്ചിരിക്കുകയാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാന്ദ്ര തോമസിന്റെ ഹര്‍ജി പരിഗണിച്ച്‌ എറണാകുളം സബ് കോടതി സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു.

SUMMARY: “The Producers’ Association is not safe for women”; Sandra Thomas protests by wearing a veil

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

കൊൽക്കത്തയിൽ ദുർഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 19 പേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

Related Articles

Popular Categories