ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട്‌ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റമുണ്ട്. ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നാണ് നടപടി.

ആഗസ്‌റ്റ്‌ 2, 3, 6, 9, 10 തീയതികളിൽ പാലക്കാട്ടുനിന്ന്‌ എറണാകുളം ജങ്ഷനിലേക്കുള്ള മെമുവും (ട്രെയിൻ നമ്പർ 66609) തിരികെയുള്ള ട്രെയിനും (66610) പൂർണമായി റദ്ദാക്കി. തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ മംഗളൂരുവിലേക്കുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ആഗസ്‌റ്റ്‌ രണ്ട്‌, ഒമ്പത്‌ തീയതികളിൽ 45 മിനിറ്റ് വൈകി തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ വൈകീട്ട്‌ 4.50നാണ് പുറപ്പെടുക.

ജൂലൈ 31, ആഗസ്‌റ്റ്‌ 1, 7, 8 തീയതികളിൽ ഗോരഖ്‌പൂരിൽനിന്ന്‌ പുറപ്പെടുന്ന ഗോരഖ്‌പൂർ ജങ്ഷൻ- തിരുവനന്തപുരം നോർത്ത്‌ രപ്‌തിസാഗർ എക്‌സ്‌പ്രസ്‌ യാത്രാമധ്യേ നൂറു മിനിറ്റ് വരെ വൈകിയേക്കും. ആഗസ്‌റ്റ്‌ 2, 3, 6, 9, 10 തീയതികളിൽ കണ്ണൂരിൽ നിന്ന്‌ പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്‌സ്‌പ്രസ്‌ യാത്രാമധ്യേ 90 മിനിറ്റും, ആഗസ്‌റ്റ്‌ നാലിന്‌ ഇൻഡോറിൽ നിന്ന്‌ പുറപ്പെടുന്ന ഇൻഡോർ ജങ്ഷൻ – തിരുവനന്തപുരം നോർത്ത്‌ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 90 മിനിറ്റും, ആഗസ്‌റ്റ്‌ രണ്ടിനും ഒമ്പതിനും മംഗളൂരു സെൻട്രലിൽ നിന്ന്‌ പുറപ്പെടുന്ന മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ യാത്രാ മധ്യേ 55 മിനിറ്റും, ആഗസ്‌റ്റ്‌ 1, 8 തീയതികളിൽ സെക്കന്ദരാബാദ്‌ ജങ്ഷനിൽ നിന്ന്‌ പുറപ്പെടുന്ന സെക്കന്ദരാബാദ്‌ ജങ്ഷൻ- തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്‌പ്രസ്‌ യാത്രാമധ്യേ 60 മിനിറ്റും, ജൂലൈ 31, ആഗസ്‌റ്റ്‌ 7 തീയതികളിൽ പോർബന്ദറിൽനിന്ന്‌ പുറപ്പെടുന്ന പോർബന്ദർ- തിരുവനന്തപുരം നോർത്ത്‌ എക്‌സ്‌പ്രസ്‌ യാത്രാമധ്യേ 45 മിനിറ്റും, ആഗസ്‌റ്റ്‌ എട്ടിന്‌ പാലക്കാട് ജങ്ഷനിൽ നിന്ന്‌ പുറപ്പെടുന്ന പാലക്കാട് ജങ്ഷൻ- എറണാകുളം ജങ്ഷൻ മെമു യാത്രാമധ്യേ 45 മിനിറ്റും, ആഗസ്‌റ്റ്‌ 3ന്‌ ധൻബാദ്‌ ജങ്ഷനിൽ നിന്ന്‌ പുറപ്പെടുന്ന ധൻബാധ്‌ ജങ്ഷൻ- ആലപ്പുഴ എക്‌സ്‌പ്രസ്‌ യാത്രാമധ്യേ 35 മിനിറ്റും വൈകിയേക്കും.
SUMMARY: Maintenance on the track. Restrictions on train traffic

Hot this week

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

കലാവേദി വാർഷികം ഇന്ന്

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം ഇന്നു വൈകിട്ട് 6 മുതല്‍ മാറത്തഹള്ളി...

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല്...

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ...

മലപ്പുറത്ത് തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂര്‍...

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

Related Articles

Popular Categories