ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതോടെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാരുടെ ലഗേജുകൾ, സംശയാസ്പദമായ വസ്തുക്കൾ, മാലിന്യക്കൂമ്പാരങ്ങൾ എന്നിവിടങ്ങളില്‍ അടക്കം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഫോണ്‍ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Bomb threat at railway station

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

Topics
Popular Categories














