നിമിഷപ്രിയയുടെ മോചനം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും, സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിനെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ.എ. പോളിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. നിമിഷപ്രിയയുടെ മോചനത്തിലെ മധ്യസ്ഥന്‍ എന്നവകാശപ്പെട്ടായിരുന്നു കെ എ പോള്‍ ഹര്‍ജി നല്‍കിയത്.

നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് തള്ളി. ആര് മാധ്യമങ്ങളോട് സംസാരിക്കണമെന്നതല്ല, നിമിഷയുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് കാര്യമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കെ എ പോളിന്റെ ഹര്‍ജി പരിഗണിക്കവെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനില്ലെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

നിമിഷപ്രിയക്ക് വേണ്ടി സമാഹരിച്ച തുക ദുരുപയോഗം ചെയ്‌തെന്ന് പോള്‍ കോടതിയില്‍ ആരോപിച്ചു. എന്നാല്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ് പോളെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ഏഴ് ദിവസത്തിനകം സര്‍ക്കാര്‍ നിമിഷപ്രിയയെ മോചിപ്പിച്ചില്ലെങ്കില്‍ താന്‍ വീണ്ടും ഇടപെടുമെന്ന് കെ എ പോള്‍ കോടതിയില്‍ പറഞ്ഞു. നിമിഷ തനിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടത്. ഇനി എന്ത് സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ലെന്ന് പോള്‍ കോടതിയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, പ്രശസ്തിക്ക് വേണ്ടിയാണോ ഹര്‍ജി നല്‍കിയതെന്നും കെ എ പോളിനോട് ചോദിച്ചു.

നിമിഷ പ്രിയ കേസ് അതീവ സെന്‍സിറ്റീവായ വിഷയം ആണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ അറിയിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഈ നിലപാട് കൂടി അംഗീകരിച്ചാണ് പോളിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയത്.
SUMMARY: Nimishapriya’s release: Supreme Court rejects plea seeking ban on Kanthapuram AP Abubacker Musliyar’s intervention

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം: പെണ്‍കുട്ടി സുരക്ഷ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ...

വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 3 അധ്യാപികമാർ

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരമ്പ്ര...

കാസറഗോഡ് മതില്‍ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി

കാസറഗോഡ്: ചെറുവത്തൂർ കൊത്തങ്കരയില്‍ വീടിന്‍റെ ചുറ്റുമതില്‍ നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍...

‘കേരളീയ’ത്തില്‍ ഓണാഘോഷത്തിന് തുടക്കമായി

ബെംഗളൂരു: തുമകുരു റോഡ് നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്ട്മെന്റിലെ മലയാളിക്കൂട്ടായ്മയായ...

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന മുന്നറിയിപ്പുമായി കെ എസ് ഇ ബി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ നീക്കിയ സംഭവത്തിൽ മാ​പ്പ് പ​റ​ഞ്ഞ് മെ​റ്റ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ...

‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ പ്രസിഡന്റ്...

പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ്...

Related Articles

Popular Categories