സർക്കാർ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു; 4500 രൂപ ഓണം ബോണസ്‌, 20,000 രൂപ അഡ്വാൻസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച്. 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വര്‍ദ്ധിപ്പിച്ചു. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
SUMMARY: Bonus of government employees increased; Rs 4500 bonus, Rs 20,000 advance

Hot this week

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

കലാ മലയാളം ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കലാ വെൽഫെയർ അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന് ഞായറാഴ്ച...

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനയുടെ പുതിയ മേധാവി, അധികാരമേൽക്കുക ജൂൺ 30ന്

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി....

നോർക്ക വഴി ജർമ്മനിയിൽ ജോലി നേടാം; ഷെഫ് തസ്തികയിലേക്ക്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു...

Related Articles

Popular Categories