സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവെച്ച് കെ കവിത

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍.) പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കവിതയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതായി കവിത അറിയിച്ചത്. എംഎല്‍സി സ്ഥാനവും കവിത രാജിവെച്ചു.

പത്ത് ദിവസത്തെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കവിത, മുൻ ജലസേചന മന്ത്രി ടി ഹരീഷ് റാവു, മുൻ രാജ്യസഭാംഗം ജോഗിനപ്പള്ളി സന്തോഷ് റാവു എന്നിവർക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് പാർട്ടി അവരെ സസ്പെൻഡ് ചെയ്തത്. കവിതയുടെ ബന്ധുക്കളാണ് ഇരുവരും.

ഇരുവരെയും ‘അഴിമതിയുടെ അനാക്കോണ്ടകൾ’ എന്നാണ് കവിത വിശേഷിപ്പിച്ചത്. കാലേശ്വരം പദ്ധതിയിലൂടെ അവർ കോടികൾ സമ്പാദിച്ചെന്നും, അതിന് തന്റെ പിതാവ് കെ ചന്ദ്രശേഖര റാവുവിനെ ബലിയാടാക്കിയെന്നും കവിത ആരോപിച്ചു. കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്റ്റിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ തെലങ്കാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു കവിതയുടെ പ്രതികരണം.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഞ്ച് മാസത്തിലധികം തിഹാർ ജയിലിൽ കഴിഞ്ഞ കവിത അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സഹോദരൻ കെ ടി രാമറാവുവും മറ്റ് ബന്ധുക്കളും പാർട്ടിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച സാഹചര്യത്തിൽ തെലങ്കാന രാഷ്ട്രീയത്തിൽ സ്വന്തം ഇടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കവിത. ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നേരത്തെയും കവിത ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കെസിആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബിആര്‍എസിനെ ബിജെപിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ചു എന്നും കവിത വിമര്‍ശനം ഉന്നയിച്ചിരുന്നു.
SUMMARY: K Kavitha resigns from BRS following suspension

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്....

കല ബാംഗ്ലൂര്‍ സമ്മേളനം സമാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഇടതുപക്ഷ കൂട്ടായ്മയായ കല ബാംഗ്ലൂരിന്റെ മൂന്നാമത് സമ്മേളനം...

ഗുരുവായൂരില്‍ ഇന്ന് മുതല്‍ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം; മണിക്കൂറില്‍ 300 പേര്‍ക്ക് ദര്‍ശനം നടത്താം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തർക്ക് ഇന്ന് (ഓഗസ്റ്റ് 4) മുതല്‍ വിർച്വല്‍...

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ; പ്രളയബാധിത മേഖലകൾ സന്ദർശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു; എസി മെക്കാനിക്ക് അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ നിസാര തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ 29-കാരനായ...

മുഹറം ഘോഷയാത്ര; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മുഹറം ആചരണത്തിന്റെ ഭാഗമായി ഇന്ന് ബെംഗളൂരു നഗരത്തിൽ നടക്കുന്ന പരമ്പരാഗത...

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റം, സുരക്ഷ കർശനമാക്കി

ബെംഗളൂരു: സ്റ്റാൻഡ്-അപ്പ് കോമഡിയൻ കുനാൽ കാമ്രയുടെ ബെംഗളൂരുവിൽ നിശ്ചയിച്ചിരുന്ന കോമഡി ഷോകൾ...

ആകാംക്ഷയുണർത്തി വിസ്‌മയ മോഹൻലാലിന്റെ ‘തുടക്കം’ സിനിമയുടെ ട്രെയിലർ 

കൊച്ചി: വിസ്മയ മോഹൻലാൽ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം വെള്ളിയാഴ്ച...

Related Articles

Popular Categories