വയനാട്ടിലെ കോൺഗ്രസ്‌ നേതാവും വാർഡ് മെമ്പറുമായ ജോസ് നെല്ലേടം മരിച്ച നിലയിൽ

പുൽപ്പള്ളി: പുൽപള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച കോൺഗ്രസിന്റെ പ്രാദേശിക നേതാവും മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറുമായ ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി. ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തിൽ ചാടി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒൻപതോടെ കണ്ടെത്തിയത്. വിഷം കഴിച്ചതായും സംശയമുണ്ട്. അയൽവാസികൾ ജോസിനെ പുൽപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

വ്യാജ കേസിൽ കുടുങ്ങിയ തങ്കച്ചൻ അഗസ്റ്റിൻ തനിക്കെതിരായ കേസിന് പിന്നിൽ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. കേസില്‍ 17 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചന്‍ ജയില്‍ മോചിതനായത്. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കവെയാണ് സംഭവം. തങ്കച്ചന്റെ ജയിൽവാസവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ജോസിനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കേസിൽ ജോസിനെ പ്രതിചേർത്തിരുന്നില്ല

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതൽ തങ്കച്ചൻ പറയുന്നുണ്ടായിരുന്നെങ്കിലും പോലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ പോലീസ് ഉദ്യോഗസ്ഥർ സ്‌റ്റേഷനിൽ വെച്ചു. മൂന്നരയോടെയാണ് തങ്കച്ചനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി തങ്കച്ചനെ റിമാൻഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു. പതിനേഴ് ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് തങ്കച്ചൻ ജയിൽമോചിതനായത്. അടുത്തിടെ മുളളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിലുണ്ടായ ഗ്രൂപ്പുതർക്കങ്ങളാണ് തങ്കച്ചനെ കള്ളക്കേസിൽപ്പെടുത്തുന്നതിന് ഇടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
SUMMARY: Wayanad Congress leader and ward member Jose Nelledam found dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘പണം ചോദിച്ചപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന...

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്

കോട്ടയം: കോട്ടയത്ത് നാല് വയസുകാരിക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ്...

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 2 വയസ്സുള്ള കുഞ്ഞും യുവതിയും മരിച്ചു

മുംബൈ: മുംബൈയിലെ വൈല്‍ പാർലെ (വെസ്റ്റ്) ബാപ്റ്റിസ്റ്റ റോഡിലുള്ള പന്ത്രണ്ടുനില കെട്ടിടത്തില്‍...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം...

ഓണപ്പരീക്ഷ നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. എൽ പി...

Related Articles

Popular Categories