ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം

അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 139-5, ശ്രീലങ്ക 14.4 ഓവറില്‍ 140-4.

ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടന്നു. 33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍ മിഷാര 32 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ ചരിത് അസലങ്ക 4 പന്തില്‍ 10 റണ്‍സുമായി വിജയത്തില്‍ കൂട്ടായി. 34 പന്തുകൾ നേരിട്ട നിസംഗ 50 റൺസെടുത്തു പുറത്തായി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ്നഷ്ടത്തിൽ 139 റൺസെടുത്തു. ഷമീം ഹൊസൈന്‍റെയും ജേക്കര്‍ അലിയുടെയും ക്യാപ്റ്റൻ ലിറ്റണ്‍ ദാസിന്‍റെയും ചെറുത്തുനില്‍പ്പാണ് ബംഗ്ലദേശിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ജേക്കര്‍ അലി പുറത്താവാതെ 41 റണ്‍സടിച്ചു.
SUMMARY: Sri Lanka beat Bangladesh by six wickets in Asia Cup

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സിഐഎസ്എഫ് ജവാൻ, 4 പേർ കൊല്ലപ്പെട്ടു; സംഭവം ജമ്മു കശ്മീരിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സി.ഐ.എസ്.എഫ്. ജവാൻ സഹപ്രവർത്തകർക്ക് നേരെ...

മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റ് ഭാരവാഹികള്‍  

ബെംഗളൂരു: മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം...

ബെംഗളൂരുവിൽ 10.96 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളി അടക്കം ആറു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ പോലീസ് നടത്തിയ മൂന്ന്...

ഡൊംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ഡൊംലൂർ മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഇന്ദിരാനഗർ...

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; ഏകീകൃത കളർ കോഡിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍...

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ; പ്രണയനൈരാശ്യമെന്ന് സംശയം

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ...

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

Related Articles

Popular Categories