ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിയമനിര്‍മാണ സഭകള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന കുട്ടികളുടെ ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ 16 വയസാകുമ്പോഴേക്കും കുട്ടികള്‍ക്ക് മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നുണ്ടെന്നാണ് വിലയിരുത്തലെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ നിയമനിർമാണ സഭകള്‍ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

പ്രായം കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി മാറുന്ന സാഹചര്യമുണ്ടെന്നും നിരവധി കേസുകളില്‍ പ്രായപരിധി കാരണം കോടതിക്ക് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വൈകാരികമായല്ല, നിയമപരമായ വശങ്ങള്‍ പരിഗണിച്ചാണ് കോടതിക്ക് തീരുമാനമെടുക്കാനാകുകയെന്നും വ്യക്തമാക്കി.

23 വയസില്‍ താഴെയുള്ളവർക്ക് മദ്യം വില്‍ക്കുന്നതും വിളമ്പുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. കേരള അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകള്‍ പ്രകാരം 23 വയസില്‍ താഴെയുള്ളവർക്ക് മദ്യം നല്‍കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലടക്കം നിയമം ലംഘിക്കപ്പെടുന്നുണ്ടെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

18 വയസില്‍ താഴെയുള്ളവർ മദ്യപിച്ച്‌ വാഹനമോടിച്ചുണ്ടായ അപകടങ്ങളും കോടതി പരിഗണിച്ചു. നെടുമ്പാശ്ശേരിയില്‍ 19കാരൻ മദ്യപിച്ച്‌ കാറോടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേർ മരിച്ച സംഭവവും ഹർജിയില്‍ പരാമർശിച്ചിരുന്നു. തിരുവനന്തപുരത്തെ പാങ്ങപ്പാറയില്‍ 17കാരൻ മറ്റൊരു 17കാരനെ കൊലപ്പെടുത്തിയ സംഭവമുള്‍പ്പെടെ പ്രായപൂർത്തിയാകാത്തവർ ഉള്‍പ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ നേരത്തെയും ചർച്ചയായിരുന്നു.

SUMMARY: Consider lowering the age limit in juvenile cases from 18 to 16; High Court issues directive to legislative bodies

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തനിഷ്‌ക് ജ്വല്ലറിയിലെ മോഷണം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറി മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നിഷാന്തിന്റെ...

എല്‍.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം: എസ്. വളര്‍മതിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി കൺവീനർ എസ്. വളർമതിയുടെ...

എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദര്‍ മധൂര്‍ പിടിയില്‍

കാസറഗോഡ്: കാസറഗോഡ് മധൂരില്‍ 3.61 ഗ്രാം എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദർ മധൂർ...

മലപ്പുറത്ത് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25-ലധികം പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ...

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധന. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്...

കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി; കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ടര വർഷം

ബെംഗളൂരു: കൊലചെയ്യപ്പെട്ടെന്ന് കരുതിയിരുന്ന യുവതി വർഷങ്ങൾക്കുശേഷം ജീവനോടെ തിരിച്ചെത്തി. പാണ്ഡവപുര സ്വദേശിനിയായ...

വായിലിട്ട പടക്കം പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഢിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം

റായ്‌പൂർ: ഛത്തീസ്ഗഢിൽ പടക്കം വായിലിട്ട് കടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ സീതാപൂർ...

ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

കണ്ണൂർ: ഇന്ത്യന്‍ സൈന്യത്തില്‍ അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 കാരന്‍ ടര്‍ഫില്‍...

Related Articles

Popular Categories