മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ രേഖ(32)യെയാണ് ഭര്‍ത്താവ് ലോഹിതാശ്വ (35) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ സുങ്കതകട്ടെ ബസ് സ്‌റ്റോപ്പിൽ ആളുകള്‍ നോക്കി നില്‍ക്കെ രേഖയുടെ 12 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു അരുംകൊല.

രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവർ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

കര്‍ണാടക സിറ സ്വദേശികളാണ് രേഖയും ലോഹിതാശ്വയും. മൂന്നുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ആദ്യവിവാഹത്തില്‍ രേഖയ്ക്ക് രണ്ടുമക്കളുണ്ട്. ഇതില്‍ 12 വയസ്സുള്ള മൂത്തമകള്‍ രേഖയ്‌ക്കൊപ്പമായിരുന്നു താമസം. രണ്ടാമത്തെ മകള്‍ രേഖയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ്.

ഒന്നര വർ‌ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. ബെംഗളൂരുവില്‍ എത്തിയ ശേഷം താന്‍ ജോലിചെയ്യുന്ന കോള്‍സെന്ററില്‍ ഭര്‍ത്താവിന് ഡ്രൈവര്‍ ജോലി ഏര്‍പ്പാടാക്കിനല്‍കിയതും രേഖയായിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നു. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കാമാക്ഷിപാളയ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
SUMMARY: Suspecting that his wife was having an affair with someone else, her husband stabbed her to death while she was waiting for the bus with her daughter.

Hot this week

അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിയെന്ന...

മഴ തുടരും… എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ള എട്ട്...

മൊബൈൽ തട്ടിപ്പറിച്ച് ഓടുന്നതിനിടെ ഹൃദയാഘാതം; യുവാവ് വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വഴിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച...

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ പോലീസ് ചമഞ്ഞ് മലയാളിയെ ഭീഷണിപ്പെടുത്തി 20 ലക്ഷം...

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി...

ടിക്കറ്റില്ലായാത്രയ്ക്ക് പിഴത്തുക കുത്തനെ കൂട്ടി റെയില്‍വേ

ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ അനധികൃതമായി യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ...

ഇൻജുറി ടൈമിൽ വിജയം; ഐവറികോസ്റ്റിനെ വീഴ്ത്തി ജർമനി (2–1)

ടൊറന്റോ: ആഫ്രിക്കൻ കരുത്തരായ ഐവറികോസ്റ്റിനെ കീഴടക്കി ജര്‍മന്‍ പട. പകരക്കാരനായി ഇറങ്ങിയ...

നെതർലൻഡ്‌സിന് കൂറ്റൻ ജയം; സ്വീഡനെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെതിരെ നെതർലൻഡ്‌സിന്...

Related Articles

Popular Categories