ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ചന്നുലാൽ മിശ്ര അന്തരിച്ചു

വാരണാസി: ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഉന്നത വ്യക്തിത്വമായ പത്മവിഭൂഷൺ പണ്ഡിറ്റ് ചന്നുലാൽ മിശ്ര അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ബനാറസ് ഘരാന സ്കൂളിന്‍റെ വക്താവായിരുന്നു അദ്ദേഹം. പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നാലരയോടെ ഉത്തർ പ്രദേശിൽ മിർസപൂരിലെ വീട്ടിലായിരുന്നു അന്ത്യം.

ദീർഘകാലമായി അസുഖബാധിതനായിരുന്ന മിശ്ര പുലർച്ചെ 4 മണിയോടെയാണ് അന്തരിച്ചതെന്ന് മകൾ നമ്രത മിശ്ര അറിയിച്ചു. ഇവരുടെ കുടുംബത്തോടൊപ്പം മിർസാപൂരിലായിരുന്നു താമസം.

1936-ൽ അസംഗഢിൽ ജനിച്ച മിശ്ര ഖയാൽ, തുമ്രി, ദാദ്ര, ചൈതി, കജ്രി, ഭജൻ തുടങ്ങിയ സംഗീത ശൈലികൾക്ക് വളരെയധികം സംഭാവന നൽകി. മിശ്ര തന്റെ പിതാവ് ബദ്രി പ്രസാദ് മിശ്രയിൽ നിന്നും കിരാന ഘരാനയിലെ ഉസ്താദ് അബ്ദുൾ ഘാനി ഖാൻ, താക്കൂർ ജയ്ദേവ് സിംഗ് എന്നിവരിൽ നിന്നും സംഗീത പരിശീലനം നേടി. ബനാറസ് ഘരാനയുടെയും തുമ്രിയിലെ പുരബ് ആങ് പാരമ്പര്യത്തിന്റെയും വക്താവായിരുന്നു.

ഭജനുകൾക്കും ഗസലുകൾക്കും പേരുകേട്ടയാളായിരുന്നു ചന്നുലാൽ മിശ്ര. അമിതാഭ് ബച്ചൻ, സെയ്ഫ് അലി ഖാൻ, ദീപിക പദുക്കോൺ എന്നിവർ അഭിനയിച്ച ആരക്ഷൻ എന്ന ചിത്രത്തിലെ ‘സാൻസ് അൽബേലി’ എന്ന ഗാനത്തിലൂടെ ബോളിവുഡിലും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു.

2020-ൽ പത്മവിഭൂഷണും 2010-ൽ പത്മഭൂഷണും സമ്മാനിച്ചു. മിശ്രയുടെ അന്ത്യകർമങ്ങൾ വൈകുന്നേരം 5 മണിക്ക് വാരണാസിയിൽ നടക്കും.
SUMMARY: Hindustani musician Pandit Channulal Mishra passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശോത്സവം: ബെംഗളൂരുവിലെ ചില മേഖലകളിൽ അഞ്ച് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളും വിഗ്രഹ നിമജ്ജന ഘോഷയാത്രകളും കണക്കിലെടുത്ത് ബെംഗളൂരുവിലെ തിരഞ്ഞെടുത്ത...

മണിപ്പുരിൽ വീണ്ടും ആക്രമണം: രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്നു; ഫാം ഹൗസുകൾക്ക് തീയിട്ടു

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക്...

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

Related Articles

Popular Categories