കന്നഡ സാഹിത്യകാരൻ ഡോ. മൊഗള്ളി ഗണേശ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരൻ ഡോ. മൊഗള്ളി ഗണേശ് (63) അന്തരിച്ചു.വിജയപുര ജില്ലയിലെ ഹൊസപേട്ടിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നിരൂപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേനായിരുന്ന മൊഗള്ളി ഗണേശ് ഹംപി സർവകലാശാലയിൽ 28 വർഷം ഫോക്‌ലോർ വിഭാഗം അധ്യാപകനായിരുന്നു. യു.ആർ. അനന്ദമൂർത്തി പുരസ്കാരം, കാവ്യാനന്ദ പുരസ്കാരം, നാഷണൽ കൾച്ചർ അവാർഡ്, കർണാടക സാഹിത്യ അക്കാദമി ഹോണററി പുരസ്കാരം, സിദ്ദലിംഗയ്യ കവിതാപുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നെടിയിട്ടുണ്ട്.

രാമനഗര ചന്നപട്ടണ സന്തെമോഗെനഹള്ളിയിൽ ഒരു ദളിത്‌ കുടുംബത്തിൽ 1962-ലാണ് മൊഗള്ളി ഗണേഷ് ജനിച്ചത്. സാമ്പത്തികശാസ്ത്രത്തിലും നാടോടിവിജ്ഞാനീയത്തിലും ബിരുദാനന്തബിരുദവും കർണാടക ഗ്രാമങ്ങളിലെ വിഗ്രഹാരാധനാ സംസ്കാരത്തിൽ ഗവേഷണം നടത്തി പിഎച്ച്ഡിയും നേടി. ബുഗുരി, ആട്ടെ, ഭൂമി, മണ്ണ്, കണ്ണെമളെ, മൊഗള്ളി കഥെഗളു, ദേവര ദാരി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ കഥാസമാഹാരങ്ങൾ. തൊട്ടിലു, കിരീട, അനാദി, ഹൊക്കുളു, അല്ലി യാരൂ ഇല്ല, ബിട്ടു ഹോദ മനുഷ്യ എന്നീ നോവലുകൾ പ്രശസ്തമായവയാണ്. ഒട്ടേറെ കഥകളും നോവലുകളും വിദേശഭാഷകളിലേക്കും ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.ദേശി, സൊള്ളു, ദളിതരു മത്തു ജാഗതീകരണ, ജാതി മീമാംസെ, ദളിത ജനപത, ആദിമ ജനപഥ തുടങ്ങിയ രചനകളും ശ്രദ്ധേയങ്ങളാണ്.
SUMMARY: Kannada writer Dr. Mogalli Ganesh passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടി പി കേസിലെ അഭിഭാഷകനെ മാറ്റി; സുപ്രീംകോടതിയില്‍ ഇനി പുതിയ വക്കീല്‍

ഡൽഹി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം...

യൂറോപ്പിലെ കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

യൂറോപ്പ്: കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം വീണ്ടും അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍...

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം...

കണ്ണൂരിൽ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക്...

സ്വർണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ്...

കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍...

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം....

ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്...

Related Articles

Popular Categories