സ്വര്‍ണ്ണപ്പണയ തട്ടിപ്പ്; ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ ഉള്‍പ്പെടെ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പണയം വാങ്ങി തട്ടിപ്പു നടത്തിയവരാണ് പിടിയിലായത്. പയ്യന്നൂര്‍ മാതമംഗലം കുറ്റൂര്‍ സ്വദേശി സലാം മണക്കാട്ട്, വിദ്യാരണ്യ പുര എംഎസ് പാളയ സര്‍ക്കിളില്‍ എമിറേറ്റ്‌സ് ഗോള്‍ഡ് പാന്‍ ബ്രോക്കേഴ്‌സ് എന്ന സ്ഥാപന ഉടമ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

സലാമിന്റെ ഭാര്യ സറീനയും കേസില്‍ പ്രതിയാണ്. തളിപ്പറമ്പ് ചിറവക്ക് മേലോറ ജ്വല്ലറിയുടെ പേരിലാണ് തട്ടിപ്പ്. യശ്വന്തപുര സ്വദേശി ജാബിര്‍ നല്‍കിയ പരാതിയിലാണ് ബെംഗളൂരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ നടപടി. മുഡിഗെരെയില്‍ എആര്‍ ഗോള്‍ഡ് എന്ന സ്ഥാപന ഉടമയായ ജാബിര്‍ ഇടനില നിന്ന് ഇയാളുടെ കുടുംബക്കാരോടും സുഹൃത്തുക്കളും ഉള്‍പ്പെടെ 41 പേരില്‍ നിന്ന് അഞ്ച് കിലോഗ്രാം സ്വര്‍ണം സലാമും അജിത്തും പണയം വാങ്ങിയിരുന്നു.

അടുത്തിടെ സ്വര്‍ണ്ണവില കുത്തനെ ഉയര്‍ന്നതോടെ ഇതില്‍ ഒരാള്‍ പണയം എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം ഇവരറിയാതെ മറിച്ചു വില്‍ക്കുന്നതാണ് തട്ടിപ്പ് രീതി. ഇത്തരത്തില്‍ ബെംഗളൂരു, മംഗളൂരു, കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ തട്ടിപ്പ് സംഘം നടന്നത്തിയതായും പോലീസ് കണ്ടെത്തി. തളിപ്പറമ്പ് പോലീസില്‍ ഉള്‍പ്പെടെ കേരളത്തില്‍ 1400 പേര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണ്ണവിലയുടെ 70-80 ശതമാനമാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്. ഇവര്‍ നേരിട്ട് വീടുകളില്‍ എത്തിയാണ് സ്വര്‍ണപ്പണയം വാങ്ങിയിരുന്നത്.
SUMMARY: Gold jewellery scam: Two Malayalis arrested in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

മൈസൂരുവിന്റെ ആകാശത്ത് സൂര്യകിരൺ വിസ്മയം; 9 ഹോക്ക് എം.കെ 132 വിമാനങ്ങളുടെ പ്രകടനം ഇന്നും നാളെയുമായി നടക്കും

മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങൾക്ക് ആകാശവിസ്മയം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ...

മഹിളാകോൺഗ്രസ് കർണാടക അധ്യക്ഷ സൗമ്യാ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു: കർണാടക മഹിളാ കോൺഗ്രസ് അധ്യക്ഷ സൗമ്യ റെഡ്ഡി റെഡ്ഡി രാജിവച്ചു....

വോട്ടർപട്ടിക പ്രത്യേക തീവ്ര പുനപരിശോധനയ്‌ക്കെതിരെ പ്രതിഷേധം; ബെംഗളൂരുവിൽ 50 പേരെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ബെംഗളൂരുവിൽ ഐസ പ്രവർത്തകരെയും...

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

Related Articles

Popular Categories