പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചു. പട്‌നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയതിനെത്തുടര്‍ന്നാണ്, ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം അശോക് ഗെഹലോട്ടിനെ പട്‌നയിലേക്ക് അയച്ചത്.
വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി ) നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ഗെഹലോട്ട് പ്രഖ്യാപിച്ചു. പ്രതിബദ്ധതയുമുള്ള യുവാവായ തേജസ്വി യാദവിനെയാണ് ഇന്ത്യാ മുന്നണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ബിജെപിയെ വെല്ലുവിളിക്കുകയാണ്. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അമിത് ഷാ പ്രസ്താവിക്കണമെന്ന് അശോക് ഗെഹലോട്ട് ആവശ്യപ്പെട്ടു. രാജ്യം ബിഹാറിലേക്ക് ഉറ്റുനോക്കുകയാണെന്നും ഇത്തവണ ബിഹാറില്‍ മാറ്റം ഉണ്ടാകുമെന്നും ഗെഹലോട്ട് പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണോയെന്നത് പിന്നീട് തീരുമാനിക്കുമെന്നും ഗെഹലോട്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിഹാറിൽ എൻഡിഎ, സ്ഥാനാർത്ഥികളുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ബിഹാറിലെത്തും. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
SUMMARY: Tejashwi Yadav will lead the Bharatiya Janata Party in Bihar; Ashok Gehlot announces