ആംബുലൻസിന് തീപിടിച്ച്‌ ഒരുദിവസം പ്രായമായ കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേര്‍ വെന്തുമരിച്ചു

പാലൻപൂർ: ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച്‌ നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. പ്രസവിച്ച്‌ ഒരു ദിവസം പ്രായമായ ആണ്‍ കുഞ്ഞ്, പിതാവ്, ഡോക്ടര്‍, നഴ്സ് എന്നിവരാണ് മരിച്ചത്.

മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. മഹിസാഗർ ജില്ലയിലെ ലുനാവാഡയിലെ മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് കുഞ്ഞിനെ ആദ്യം കൊണ്ടുപോയത്. എന്നാല്‍ കുഞ്ഞിന്റെ നില വഷളായതിനെത്തുടർന്ന്, അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ ഉപദേശിച്ചു.

കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുവരാൻ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഓറഞ്ച് ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്‌സും ഉള്‍പ്പെടുന്ന ആംബുലൻസ് അയച്ചതെന്ന് ആരവല്ലി എസ്പി മനോഹർസിങ് ജഡേജ പറഞ്ഞു. കുഞ്ഞിന്റെ അച്ഛൻ ജിഗ്നേഷ് മോച്ചി (38), മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ എന്നിവരാണ് ആംബുലൻസില്‍ അഹമ്മദാബാദിലേക്ക് പോയത്.

എന്നാല്‍, മൊദാസയില്‍ നിന്ന് ഏതാനും കിലോമീറ്റർ പിന്നിട്ടപ്പോള്‍ വാഹനം പെട്ടെന്ന് തീപിടിച്ചു. തീ പെട്ടന്ന് ആളിപ്പടരുകയും അഗ്നിശമന സേന എത്തി തീ അണയ്ക്കുന്നതിന് മുമ്പ് കുഞ്ഞ്, അച്ഛൻ, ഡോക്ടർ, നഴ്‌സ് എന്നിവർ മരിച്ചിരുന്നു. മരിച്ച ഡോക്ടർ അഹമ്മദാബാദില്‍ നിന്നുള്ള 30 വയസ്സുള്ള രാജ്കരണ്‍ ശാന്തിലാല്‍ റെന്റിയ ആണെന്നും നഴ്‌സ് ആരവല്ലി ജില്ലയില്‍ താമസിക്കുന്ന ഭൂരി മനാത്ത് (23) ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായ പൊള്ളലേറ്റു. ഡ്രൈവറുടെ ക്യാബിനില്‍ ഇരുന്നിരുന്ന മൂന്ന് പേർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ‌ഡി ദാബി പറഞ്ഞു. ‘അടിയന്തര വൈദ്യസഹായത്തിനായി അവരെ ആശുപത്രിയിലേക്ക് മാറ്റി.

SUMMARY: Four people, including a one-day-old baby, father, and doctor, burned to death in ambulance fire

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം...

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലുണ്ടായ സംഘർഷത്തില്‍ എം.എല്‍.എ. രമ്യ ഹരിദാസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ്...

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

Related Articles

Popular Categories