Tuesday, December 2, 2025
20.1 C
Bengaluru

ആശ്രിത ഭവനില്‍ കഴിയുന്ന 48 കാരിയെ കാണാതായി; കേളി ബെംഗളൂരു തുണയായി, കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു 

ബെംഗളൂരു: ആശ്രിത ഭവനിൽ വർഷങ്ങളായി കഴിയുന്ന മാനസിക അസ്വാസ്ഥ്യം ഉള്ള യുവതി വീടുവിട്ടിറങ്ങി. കേളി പ്രവർത്തകരുടെ സമയോചിത ഇടപെടലിനെ തുടർന്ന് യുവതിയെ കണ്ടെത്തി ആശ്രിത ഭവനത്തിൽ തിരിച്ചേൽപ്പിച്ചു. ഇടുക്കി വെള്ളക്കയം സ്വദേശിനിയായ 48 കാരിയാണ് ആശ്രിതഭവനം വിട്ട് ഇറങ്ങിയത്.

കഴിഞ്ഞ 10 വർഷത്തോളമായി ഇവർ മദര്‍ തേരസ മിഷനറീസ് ഓഫ് ചാരിറ്റിക്ക് കീഴിലുള്ള എം.എസ് പാളയത്തെ മദർ തെരേസ ഹോമിൽ താമസക്കാരിയാണ്. അഭയകേന്ദ്രം വിട്ടിറങ്ങിയ ഇവർ ബെംഗളൂരു ലക്ഷ്മിപുര പ്രസാദ് ഗ്ലോബൽ ആശുപത്രിക്ക് മുമ്പിൽ അലഞ്ഞു തിരിയുന്നത് കണ്ട ആളുകളാണ് കേളി ബെംഗളൂരു പ്രവർത്തകർക്ക് വിവരം നൽകിയത്. കേളി പ്രവർത്തകർ സ്ഥലത്തെത്തി യുവതിയോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ വ്യക്തമായ ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ മദർ തെരേസ ഹോമിലെ അന്തേവാസിയാണെന്ന് വ്യക്തമായത്. ഇവരുടെ നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായില്ല. തുടർന്ന് വിദ്യാരണ്യ പോലീസിൽ വിവരമറിയിക്കുകയും മദർ തെരേസ ഹോം അധികൃതരുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ ഏൽപ്പിക്കുകയുമായിരുന്നു.

കേളി ബെംഗളൂരു സാംസ്കാരിക വേദി പ്രവർത്തകരായ ശ്രുതി, നൂഹ, ടിജോ, ജാഷിര്‍ പൊന്ന്യം, സുരേഷ് പാൽക്കുളങ്ങര എന്നിവരാണ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
SUMMARY: 48-year-old woman living in Ashritha Bhavan went missing; Keli Bengaluru helped, found her and returned her.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാനായി പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല

തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം...

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന്...

കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് കോളേജിൽ ബോധവത്‌കരണ പരിപാടി

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ്  കോംപോസിറ്റ് പിയു കോളേജിൽ...

സൂറത്തിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; ക്യാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി...

ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യഹർജി ഇന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മു​ൻ...

Topics

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും...

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ...

ഗതാഗത നിയമ ലംഘന പിഴയിൽ 50% ഇളവ്; ഒരാഴ്ചയ്ക്കുള്ളിൽ 5.98 കോടി ലഭിച്ചു, തീർപ്പാക്കിയത് 2.25 ലക്ഷം കേസുകൾ

ബെംഗളൂരു: ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇളവ് അനുവദിച്ചതോടെ പിഴഇനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശികയുള്ള...

താപനില 15 ഡിഗ്രിയിലെത്തി; തണുത്ത് വിറങ്ങലിച്ച് ബെംഗളൂരു

ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരുവിലെ  താപനില സാധാരണയിലും കുറഞ്ഞു. 15 ഡിഗ്രി...

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം...

കനത്ത മൂടൽമഞ്ഞ്: ബെംഗളൂരുവിൽ 81 വിമാനങ്ങള്‍ വൈകി

ബെംഗളൂരു: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 81 വിമാന സർവീസുകള്‍ വൈകി....

Related News

Popular Categories

You cannot copy content of this page