വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ പരീക്ഷണ ഓട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ട്രെയിൻ, ജനുവരി 17-നോ 18-നോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഹൗറ (കൊൽക്കത്ത) മുതൽ കാമാഖ്യ (ഗുവാഹത്തി) വരെയുള്ള റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക.

ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
റെയിൽവേ ബോർഡിന്റെ പുതിയ സർക്കുലർ പ്രകാരം സാധാരണ എസി ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് സ്ലീപ്പർ യാത്രയ്ക്ക് ചെലവേറും. മിനിമം ചാർജ് ഈടാക്കുന്നത് 400 കിലോമീറ്റർ ദൂരത്തേക്കാണ്. അതായത് കുറഞ്ഞ ദൂരത്തേക്കാണ് യാത്രയെങ്കിലും 400 കിലോമീറ്ററിന്റെ തുക നൽകേണ്ടി വരും. 400 കി.മീ വരെയുള്ള അടിസ്ഥാന നിരക്ക് (ജിഎസ്ടി ഒഴികെ) തേർഡ് എസിക്ക് 960 രൂപയും, സെക്കൻഡ് എസിക്ക് 1240 രൂപയും, ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ്. ദൂരം കൂടുന്തോറും കിലോമീറ്ററിന് 2.4 മുതൽ 3.8 രൂപ വരെ വർദ്ധനവുണ്ടാകും. ഹൗറ-ഗുവാഹത്തി റൂട്ടിൽ (1000 കി.മി) ഭക്ഷണം ഉൾപ്പെടെ ഏകദേശ നിരക്ക് 2300 രൂപ മുതൽ 3800 രൂപ വരെയാകാനാണ് സാധ്യത.

വന്ദേഭാരത് സ്ലീപ്പറിൽ കണ്‍ഫേം ചെയ്ത യാത്രക്കാര്‍ക്ക് മാത്രമേ ട്രെയിനില്‍ കയറാന്‍ സാധിക്കൂ എന്നതാണ് പ്രധാന പ്രത്യേകത. ആർഎസി (RAC), വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഈ ട്രെയിനിലുണ്ടാകില്ല. എല്ലാ ബെർത്തുകളും മുൻകൂട്ടി റിസർവ് ചെയ്യാം. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ക്വോട്ടകൾ ഉണ്ടായിരിക്കും. അതേസമയം, സൗജന്യ പാസുകളോ കൺസഷനുകളോ അനുവദിക്കില്ല. കുട്ടികൾക്ക് സാധാരണ നിരക്ക് ബാധകമായിരിക്കും. ടിക്കറ്റ് റദ്ദാക്കിയാൽ ലഭിക്കുന്ന റീഫണ്ട് ഡിജിറ്റൽ മാർഗത്തിലൂടെ മാത്രമേ നൽകൂ.

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിനിൽ അത്യാധുനിക ഇന്റീരിയർ, വിപുലമായ സുരക്ഷാ സംവിധാനങ്ങൾ, ഹോട്ടൽ നിലവാരത്തിലുള്ള ഓൺബോർഡ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്രക്കാർക്ക് ആഡംബരപൂർണ്ണമായ അനുഭവം നൽകുന്നതിനാലാണ് നിരക്ക് കൂടുതലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.
SUMMARY: Luxury travel at 180 kmph in Vande Bharat Sleeper; Cheapest ticket Rs 960

Hot this week

ബി.ജെ.പി വിട്ടതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ

ചെന്നൈ: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ...

നോയിഡയില്‍ 28 നില കെട്ടിടത്തില്‍ വൻ തീപിടിത്തം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ...

ഇ ഡി കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ...

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ...

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു

മ​ല​പ്പു​റം: മലപ്പുറം കോഹിനൂരില്‍ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി 

ബെംഗളുരു: ബെംഗളൂരുവിലെ കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിൻ...

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന്...

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര...

Related Articles

Popular Categories