ആലപ്പുഴ: ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂർ സ്വദേശി നിയ ലെനിൻ ആണ് മരിച്ചത്. മെയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടർന്ന് പെണ്‍കുട്ടിയെ ലേക്‌ഷോർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ അണലി കടിച്ചുവെന്നാണ് നിഗമനം. ഡാൻസ് കളിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്.
ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ വീട്ടിനടുത്തുള്ള ആശുപത്രയില്‍ എത്തിച്ചു. രണ്ടുദിവസത്തോളം അവിടെ ചികില്‍സയില്‍ തുടര്‍ന്നതിന് ശേഷം എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ 24 ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളില്‍ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടി സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുമ്പോഴാണ് മരണം.
SUMMARY: A 13-year-old girl who was undergoing treatment for a snakebite died
















