സ്‌കൂളിൽ ഹിപ്‌നോട്ടിസം പരീക്ഷിച്ച് സഹപാഠി; നാല് വിദ്യാർഥികൾ കുഴഞ്ഞു വീണു

യൂട്യൂബ് നോക്കി ഹിപ്പ്നോട്ടിസത്തിന് വിധേയമായ നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് നാടിനെ നടുക്കിയ ഹിപ്‌നോട്ടിസം അരങ്ങേറിയത്. യുട്യൂബിൽ നിന്ന് കണ്ടുപഠിച്ച് സഹപാഠി ഹിപ്‌നോട്ടിസം വിദ്യാര്‍ഥികളിൽ പരീക്ഷിക്കുകയായിരുന്നു. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നത്രെ ഹിപ്‌നോട്ടിസം. സ്‌കൂളിൽ ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാര്‍ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മുഖത്ത് വെള്ളം തളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ആദ്യം എത്തിച്ചത് മൂന്ന് പേരെയായിരുന്നു. പിറകെയാണ് മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ ആദ്യം ആശുപത്രിയിൽ എത്തിയ കുട്ടികൾ സാധാരണ നിലയിലേക്കെത്തി.

ഒടുവിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ സ്‌പെഷ്യാലിറ്റി ആശുപത്രിയായ എ.ആർ. മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തിയതോടെയാണ് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും ആശ്വാസം വീണത്.

കുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ സാധാരണ നിലയിലേക്ക് എത്തിയപ്പോഴാണ് ഹിപ്പ്നോട്ടിസം പരീക്ഷിച്ചകാര്യം പുറത്തായത്.
<BR>
TAGS : HYPNOTISM | THRISSUR
SUMMARY : A classmate tried hypnotism at school; Four students collapsed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

30 കോടിയുടെ തിരുവോണം ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഇതാണാ ഭാഗ്യനമ്പർ

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പറിനാണ്...

മൈ ചർച്ച് ആശ്രയകേന്ദ്രം ഉദ്ഘാടനം നാളെ

ബെംഗളൂരു: മൈ ചർച്ചിന്റെ ആസ്ഥാന മന്ദിരം ആശ്രയകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട്...

പുകസ ഓൺലൈൻ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരുവിന്റെ സാഹിത്യ സംവാദം ഇന്ന് വൈകിട്ട്...

ഇടുക്കിയിൽ വിനോദയാത്രയ്ക്കിടെ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയടക്കം മൂന്നുപേർക്ക് പരുക്ക്

ചെറുതോണി: ഇടുക്കി ജില്ലയിലെ ഏലപ്പാറക്കു സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക്...

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വ്യാജമദ്യദുരന്തം; 19 മരണം

കൊഹിമ: നാഗാലാൻഡിൽ വ്യാജമമദ്യം കുടിച്ച് 19 മരണം. മദ്യത്തിൽ വിഷം കലർന്നതാണ്...

വടകര എം.ഡി.എം.എ കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി, സംഭവം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഇന്ന് രാവിലെ...

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും, കെ.എസ്.എഫ്.ഡി.സി തലപ്പത്ത് പ്രേംകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് സർക്കാർ. കവിയും...

സ്വർണവിലയിൽ ഇടിവ്; ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ്...

Related Articles

Popular Categories