നടൻ സെയ്ഫ് അലിഖാന് മോഷ്ടാവിന്റെ കുത്തേറ്റു; ആറ് മുറിവുകൾ, അടിയന്തര ശസ്ത്രക്രിയ

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ മുംബയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെയ്ഫ് അലി ഖാന് ആറ് മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ രണ്ടെണ്ണം ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കി. നടനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിച്ചിരുന്നത്. അവിടേക്ക് കടന്നുകയറിയ അജ്ഞാതൻ വേലക്കാരിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. അയാളോട് സംസാരിക്കുന്നതിനിടെ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് മുംബൈ പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. മോഷണശ്രമം സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
<BR>
TAGS : SAIF ALI KHAN | STABBED
SUMMARY : Actor Saif Ali Khan stabbed by thief; Six wounds, emergency surgery

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നീണ്ടകര വള്ളം അപകടം ഗൗതമിനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം; തെരച്ചില്‍ നടത്താൻ വിദഗ്ധസംഘം

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ പുത്തൻതുറ സ്വദേശി...

വോളിബോൾ സർവ് ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: വോളിബോൾ കളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. മംഗളൂരു...

‘പോലീസിനെ ആക്രമിച്ചു, കടിച്ചു പരുക്കേല്‍പ്പിച്ചു’; ഇല്‍തിജ മുഫ്തിക്കെതിരെ കേസ്

ശ്രീനഗർ: ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയ്‌ക്കെതിരെ...

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് ട്രംപ്; ഹോർമുസ് തുറക്കാൻ താൽക്കാലിക ധാരണ

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം ഉടൻ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

രാജസ്ഥാനിലെ മാർബിൾ വ്യാപാരികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മലയാളിക്ക് നാലര ലക്ഷത്തിലേറെ രൂപ നഷ്ടമായി

ബെംഗളൂരു: രാജസ്ഥാനിലെ മാർബിൾ വ്യാപാരികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം ഓൺലൈൻ വഴി മലയാളിയില്‍...

സൗദിയിൽ ഹൂതികളുടെ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരുക്ക്

റി​യാ​ദ്: സൗദിയില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി...

ഹെബ്ബാൾ ടണൽ പദ്ധതി: സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി; റിപ്പോർട്ട് ഹാജരാക്കിയില്ലെങ്കിൽ പദ്ധതിക്ക് സ്റ്റേ മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹെബ്ബാൾ–സിൽക്ക് ബോർഡ്...

അതിശക്തമായ മഴ തുടരും; എട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്...

Related Articles

Popular Categories