ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. എട്ടു ലക്ഷത്തിലേറെ രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ വീട്ടുടമ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് റിയാസെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here