എളംകുളം മെട്രോ സ്റ്റേഷനില്‍ അറ്റകുറ്റപ്പണി; കൊച്ചി സഹോദരൻ അയ്യപ്പൻ റോഡില്‍ തിങ്കളാഴ്ച മുതല്‍ രാത്രി ഗതാഗത നിയന്ത്രണം

കൊച്ചി: കൊച്ചി നഗരത്തിലെ സഹോദരൻ അയ്യപ്പൻ റോഡില്‍ അടുത്ത ആഴ്ച മുതല്‍ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. എളംകുളം മെട്രോ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാലാണ് നിയന്ത്രണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചു. ജൂണ്‍ 29 തിങ്കളാഴ്ച മുതല്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കും.

മെട്രോ സ്റ്റേഷനിലെ പണികള്‍ സുരക്ഷിതമായി തീർക്കുന്നതിനായി രാത്രി സമയങ്ങളിലാണ് കെ.എം.ആർ.എല്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 29 തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 11:00 മണി മുതല്‍ രാവിലെ 06:00 മണി വരെയാണ് നിയന്ത്രണം. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച്‌ ജംഗ്ഷൻ മുതല്‍ ടോക് എച്ച്‌ റോഡ് വരെയുള്ള ഭാഗത്താണ് പ്രധാനമായും നിയന്ത്രണങ്ങള്‍ ഉണ്ടാകുക.

ട്രാഫിക് പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്നാണ് പുതിയ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. നിയന്ത്രണമുള്ള സമയങ്ങളില്‍ ഈ റൂട്ടില്‍ ഇരു ദിശകളിലേക്കുമുള്ള വാഹന ഗതാഗതം പൂർണ്ണമായി തടയില്ല. പകരം, റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ച്‌ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടത്തിവിടും.

ഈ റൂട്ടിലൂടെ പോകുന്ന വാഹനയാത്രികർ വേഗത കുറയ്ക്കുകയും സുഗമമായ യാത്രയ്ക്കായി സ്ഥലത്തുണ്ടാകുന്ന ട്രാഫിക് പോലീസിന്റെയും കൊച്ചി മെട്രോ സുരക്ഷാ ജീവനക്കാരുടെയും നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കുകയും വേണം. എളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് പൂർത്തിയാക്കാൻ പൊതുജനങ്ങളും വാഹനയാത്രികരും പൂർണ്ണമായി സഹകരിക്കണമെന്ന് കെ.എം.ആർ.എല്‍ അഭ്യർത്ഥിച്ചു.

SUMMARY: Maintenance work at Elamkulam Metro Station; night traffic restrictions on Kochi’s Sahodaran Ayyappan Road starting Monday.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എ​ൽ​പി​എ​സ്‌​ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി പോ​ലി​സ്; വ​ള​ര്‍​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന സമരപ്പന്തൽ പോലീസ്...

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്.വി.ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ...

അമൂൽ പാൽ വില വർധിപ്പിച്ചു; രണ്ട് മുതൽ ആറ് രൂപ വരെ കൂടും, പുതിയ നിരക്ക് നാളെ മുതൽ

ഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ അമൂൽ പാലിന്റെ വില വർധിപ്പിച്ചു....

വിവാഹേതര ബന്ധത്തെ എതിർത്തു; അമ്മയും കാമുകനും ചേർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്നു

ബെംഗളൂരു: അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവാവിനെ അമ്മയും കാമുകനും...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം 15ന്; ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥി

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം നവംബർ 15ന്...

ശബരിമല തീര്‍ത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍...

14.35 ലക്ഷം രൂപയുടെ ഗോവൻ മദ്യവുമായി നാല് പേർ പിടിയിൽ

ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ...

Related Articles

Popular Categories