സൗജന്യ കന്നഡ ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടെയുള്ള അന്യ ഭാഷക്കാർക്ക് കന്നഡ ഭാഷ എളുപ്പത്തിൽ സംസാരിക്കാനും വായിക്കാനും എഴുതാനും അവസരമൊരുക്കുന്ന വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്
സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ പഠന ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.

കഴിഞ്ഞ 17 വർഷമായി തുടർച്ചയായി നടന്നു വരുന്ന ഈ സൗജന്യ സംരംഭത്തിലൂടെ 4,000-ത്തിലധികം പേർ കന്നഡ ഭാഷ അഭ്യസിച്ച് ദൈനംദിന ജീവിതത്തിലും തൊഴിൽ മേഖലയിലും ആത്മവിശ്വാസത്തോടെ ഉപയോഗിച്ചുവരുന്നു. വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരെ കർണാടകയുടെ ഭാഷയോടും സംസ്കാരത്തോടും കൂടുതൽ അടുപ്പിക്കുന്ന ശ്രദ്ധേയമായ ഒരു സംരംഭമാണിത്.

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. സുഷ്മ ശങ്കർ, പ്രൊഫ. രാകേഷ് വി. എസ്., റെബിൻ രവീന്ദ്രൻ എന്നിവർ ചേർന്നാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഇവർ മൂന്നുപേരും കർണാടക കന്നഡ വികസന അതോറിറ്റി അംഗീകരിച്ച പരിശീലകരാണ്.

ജൂൺ 28-ന് (ഞായറാഴ്ച) രാവിലെ 8.00 മുതൽ 10.00 വരെ ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്, വൈറ്റ്ഫീൽഡ്, ബെംഗളൂരിൽ ഇൻട്രൊഡക്ഷൻ ക്ലാസും രജിസ്ട്രേഷനും നടക്കും. ഈ ഓഫ്‌ലൈൻ ക്ലാസിൽ പങ്കെടുക്കുന്നത് നിർബന്ധമാണ്.

പരിശീലനത്തിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ഓഫ്‌ലൈൻ ക്ലാസും രണ്ട് ഓൺലൈൻ ക്ലാസുകളും ഉണ്ടായിരിക്കും. പ്രതിമാസം കുറഞ്ഞത് രണ്ട് ഓഫ്‌ലൈൻ ക്ലാസുകളിലെങ്കിലുംപങ്കെടുക്കണം. പ്രത്യേകമായി രൂപകൽപ്പന ചെയ്ത പഠനരീതിയിലൂടെ വെറും 30 ക്ലാസുകൾക്കുള്ളിൽ കന്നഡ സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയുമെന്ന് പരിശീലകർ ഉറപ്പുനൽകുന്നു.

ഇന്ത്യയിലെ ഏത് ഭാഷ സംസാരിക്കുന്നവർക്കും ഈ ക്ലാസിൽ പങ്കെടുക്കാം. കന്നഡ ഭാഷയിൽ മുൻപരിചയം ആവശ്യമില്ല. വിദ്യാർത്ഥികൾ, ജോലിക്കാർ, വീട്ടമ്മമാർ, മുതിർന്ന പൗരന്മാർ തുടങ്ങി കർണാടകയിൽ താമസിക്കുന്ന എല്ലാ കന്നഡ ഇതര ഭാഷക്കാരും ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 89010 41889, 81472 12724, 97428 53241
SUMMARY: Admission to the new batch of free Kannada classes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

Related Articles

Popular Categories