സൗദിയില്‍ അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 14 പേര്‍ മരിച്ചു

സൗദി: സൗദി അറേബ്യൻ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിയോടെ സൗദിയിലെ പ്രമുഖ എണ്ണ ടെര്‍മിനല്‍ ആയ റാസ് തനൂറയിലാണ് അപകടമുണ്ടായതെന്ന് സൗദി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സൗദി പൗരന്മാരാണ്. ഹോർമൂസ് കടലിടുക്കിന്റെ കിഴക്കൻ തീരത്താണ് റാസ് തനൂറ സ്ഥിതി ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രായേല്‍-ഇറാൻ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ നാല് മാസമായി അടച്ചിട്ടിരുന്ന ഈ നിർണായക എണ്ണ ടെര്‍മിനലില്‍ നിന്നുള്ള കയറ്റുമതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരാംകോ പുനരാരംഭിച്ചത്.

യുഎസും ഇറാനും തമ്മിലുള്ള യുദ്ധം താല്‍ക്കാലികമായി നിർത്തലാക്കുന്നതിനുള്ള കരാറിന് മുന്നോടിയായി എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും സൗദി വർദ്ധിപ്പിച്ചിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഹെലികോപ്റ്റർ തകരാനുണ്ടായ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ച്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.

SUMMARY: Aramco helicopter crashes in Saudi Arabia; 14 dead.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു

ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

കേരളസമാജം നെലമംഗല ഓണാഘോഷം; അഖിലേന്ത്യാ വടംവലി മത്സരം നാളെ 

ബെംഗളൂരു: പ്രവാസി മലയാളി കൂട്ടായ്മയായ കേരളസമാജം നെലമംഗലയുടെ 'മിന്നും പൊന്നോണം 2026'...

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

Related Articles

Popular Categories