തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ പെട്രോള്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫല്‍ ആണ് മരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ നൗഫല്‍, സംഭവസ്ഥലത്ത് നിന്ന് മതില്‍ ചാടി രണ്ട് കിലോമീറ്റർ അകലെയുള്ള ക്ഷേത്രക്കുളത്തില്‍ ചാടിയിരുന്നു.
സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ഇയാളെ കന്യാകുളങ്ങരയിലെ ആശുപത്രിയില്‍ എത്തിച്ചത്. നൗഫലിന്റെ ശരീരത്തില്‍ 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടൻ ചികിത്സ തേടാതെ കുളത്തില്‍ ചാടിയതുമൂലം ഉണ്ടായ അണുബാധയാണ് നൗഫലിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പൊള്ളലേറ്റയുടൻ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് വിവരം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തകർക്കത്തെത്തുടർന്നാണ് ആക്രമണമുണ്ടായത്. ആദ്യം നവാസും പിന്നീട് തീയിട്ട പ്രതി അനീഷും മരിച്ചിരുന്നു. ഇവർക്കൊപ്പം ബാറിലുണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചിരുന്നു.
SUMMARY: Arson at Vembayam bar: One more person who sustained burns has died
















